കേരളം

kerala

ETV Bharat / sports

യുവേഫ ചാമ്പ്യന്‍സ് ലീഗ് : ലിവര്‍പൂള്‍ രക്ഷപ്പെട്ടു ; ടോട്ടനത്തിനും അത്‌ലറ്റിക്കോയ്‌ക്കും ഞെട്ടല്‍ - Muhammad Salah

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഡച്ച് ക്ലബ്ബിനെതിരെ ഇംഗ്ലീഷ്‌ ക്ലബ് ലിവര്‍പൂളിന് ജയം. സമനിലയിലേക്കെന്ന് തോന്നിച്ച മത്സരത്തില്‍ കളിതീരാന്‍ ഒരു മിനിട്ട് മാത്രം ബാക്കിയുള്ളപ്പോള്‍ മാറ്റിപിന്‍റെ ഗോളിലൂടെയാണ് ലിവര്‍പൂള്‍ ജയം പിടിച്ചത്

liverpool vs ajax  UEFA Champions League  tottenham vs sporting  Champions League highlights  യുവേഫ ചാമ്പ്യന്‍സ് ലീഗ്  ലിവര്‍പൂള്‍  അയാക്‌സ്  മുഹമ്മദ് സല  ജോയല്‍ മാറ്റിപ്  Muhammad Salah  Joel Matip
യുവേഫ ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ രക്ഷപ്പെട്ടു; ടോട്ടനത്തിനും അത്‌ലറ്റിക്കോയ്‌ക്കും ഞെട്ടല്‍

By

Published : Sep 14, 2022, 11:16 AM IST

ലണ്ടന്‍ : യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇംഗ്ലീഷ് വമ്പന്മാരായ ലിവര്‍പൂളിന് ആദ്യ ജയം. ഗ്രൂപ്പ് എയില്‍ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങിയ ലിവര്‍പൂള്‍ ഡച്ച് ചാമ്പ്യന്മാരായ അയാക്‌സിനെയാണ് തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂളിന്‍റെ ജയം.

ലിവര്‍പൂളിനായി മുഹമ്മദ് സല, ജോയല്‍ മാറ്റിപ് എന്നിവരാണ് ഗോള്‍ നേടിയത്. മുഹമ്മദ് കുദൂസാണ് അയാക്‌സിനായി ലക്ഷ്യം കണ്ടത്. 17ാം മിനിട്ടില്‍ സലായിലൂടെ മുന്നിലെത്തിയ ലിവര്‍പൂളിന് 27ാം മിനിട്ടില്‍ കുദൂസിലൂടെ അയാക്‌സ് മറുപടി നല്‍കി. ഒടുവില്‍ കളിതീരാന്‍ ഒരു മിനിട്ട് മാത്രം ബാക്കിയുള്ളപ്പോള്‍ മാറ്റിപിന്‍റെ ഗോളിലൂടെ ലിവര്‍പൂള്‍ രക്ഷപ്പെടുകയായിരുന്നു.

മത്സരത്തില്‍ 10 ഷോട്ടുകള്‍ ലിവര്‍പൂള്‍ ഓണ്‍ ടാര്‍ഗറ്റിലേക്ക് തൊടുത്തെങ്കിലും ഗോളകന്ന് നിന്നു. ആദ്യ മത്സരത്തില്‍ നാപ്പോളിയോട് സംഘം തോല്‍വി വഴങ്ങിയിരുന്നു. രണ്ട് മത്സരങ്ങളില്‍ മൂന്ന് പോയിന്‍റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് ലിവര്‍പൂള്‍. മൂന്ന് പോയിന്‍റുള്ള അയാക്‌സ് മൂന്നാം സ്ഥാനത്താണ്.

ടോട്ടനത്തിന് ഞെട്ടല്‍ :ഗ്രൂപ്പ് ഡിയില്‍ ടോട്ടനം സ്‌പോര്‍ട്ടിങ്‌ ലിസ്ബണോട് അപ്രതീക്ഷിത തോല്‍വി വഴങ്ങി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ടോട്ടനത്തിന്‍റെ കീഴടങ്ങല്‍. സമനിലയിലേക്കെന്ന് തോന്നിച്ച മത്സരത്തിന്‍റെ ഇഞ്ചുറി ടൈമിലാണ് സ്‌പോര്‍ട്ടിങ്‌ രണ്ട് ഗോളുകളും നേടിയത്.

തൊണ്ണൂറാം മിനിട്ടില്‍ പൗളിഞ്ഞോയും തൊണ്ണൂറ്റിമൂന്നാം മിനിട്ടില്‍ ആര്‍തര്‍ ഗോമസുമാണ് ടോട്ടനത്തെ ഞെട്ടിച്ചത്. വിജയത്തോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്താനും സ്‌പോര്‍ട്ടിങ്ങിന് കഴിഞ്ഞു. രണ്ട് മത്സരങ്ങളില്‍ ആറ് പോയിന്‍റാണ് സംഘത്തിനുള്ളത്. രണ്ട് മത്സരങ്ങളില്‍ മൂന്ന് പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് ടോട്ടനം.

അത്‌ലറ്റിക്കോ മാഡ്രിഡിനും നിരാശ :ഗ്രൂപ്പ് ബിയില്‍ സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡും തോല്‍വി വഴങ്ങി. എതിരില്ലാത്ത രണ്ട് ഗോളിന് ബയര്‍ ലെവര്‍ക്യൂസനാണ് അത്‌ലറ്റിക്കോ മാഡ്രിഡിനെ തോല്‍പിച്ചത്. അവസാന മിനിട്ടുകളിലാണ് ലെവര്‍ക്യൂസന്‍ അത്‌ലറ്റിക്കോയുടെ വലകുലുക്കിയത്.

84ാം മിനിട്ടില്‍ റോബര്‍ട്ട് ആന്‍ഡ്രിച്ചും 87ാം മിനിട്ടില്‍ ഡിയാബേയുമാണ് ലെവര്‍ക്യൂസന്‍റെ വിജയ ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ ക്ലബ് ബ്രൂഗ് എഫ്‌സി പോര്‍ട്ടോയെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് കീഴടക്കി.

ABOUT THE AUTHOR

...view details