കേരളം

kerala

ETV Bharat / sports

UEFA Champions League Group E | തുല്ല്യരുടെ പോരാട്ടത്തിൽ കളം പിടിക്കാൻ സിമിയോണിയുടെ അത്ലറ്റികോ; നഷ്‌ടപ്രതാപത്തിന്‍റെ നിഴലായി സെൽറ്റികും ഫെയ്‌നൂർഡും - Sports news

Atletico Madrid vs lazio | അത്‌ലറ്റികോ മാഡ്രിഡ്, ലാസിയോ ടീമുകൾ തമ്മിലായിരിക്കും പ്രധാന പോരാട്ടം. സ്‌കോട്ടിഷ് വമ്പൻമാരായ സെൽറ്റികും ഡച്ച് ഫുട്‌ബോളിലെ അതികായരായിരുന്ന ഫെയ്‌നൂർഡും തമ്മിലുള്ള പോരാട്ടം വ്യത്യസ്‌തമായ അനുഭവമായിരുക്കും സമ്മാനിക്കുക. ഇരുടീമുകളുടെ ആരാധകർ തന്നെയാണ് ഈ മത്സരത്തിന്‍റെ മാറ്റുകൂട്ടുക.

UEFA CHAMPIONS LEAGUE GROUP E ANALYSIS AND PREDICTIONS  അത്‌ലറ്റികോ മാഡ്രിഡ് Vs ലാസിയോ  UEFA Champions League Group E  യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഇ  യുവേഫ ചാമ്പ്യൻസ് ലീഗ്  Atletico Madrid vs lazio  Sports news  UCL news
UEFA Champions League Group E Analysis and Predictions

By ETV Bharat Kerala Team

Published : Sep 19, 2023, 11:27 AM IST

സ്‌കോട്ടിഷ് ചാമ്പ്യൻമാരായ സെൽറ്റിക്, സ്‌പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡ്, സീരി എ ക്ലബ് ലാസിയോ, ഡച്ച് ലീഗിൽ നിന്നുള്ള ഫെയ്‌നൂർഡ് എന്നിവരടങ്ങിയതാണ് യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഇ. എങ്കിലും ഡിയോഗോ സിമിയോണിയുടെ കീഴിൽ കളിക്കുന്ന അത്‌ലറ്റികോ മാഡ്രിഡ് ഒന്നാമതായി ഗ്രൂപ്പ് ഘട്ടം കടക്കുമെന്നാണ് വിലയിരുത്തൽ (UEFA Champions League Group E). രണ്ടാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ വളരെ ആവേശകരമായ മത്സരങ്ങൾക്കാണ് ആരാധകർ സാക്ഷ്യം വഹിക്കുക. ശരാശരി നിലവാരത്തിലുള്ള ടീമുകളായതിനാൽ മറ്റു മൂന്ന് ടീമുകളുടെ മത്സരഫലം പ്രവചനാനീതമായിരിക്കും (UEFA Champions League Group E Analysis and Predictions).

ഗ്രൂപ്പ് ഇ ; അത്‌ലറ്റികോ മാഡ്രിഡ്, ലാസിയോ, സെൽറ്റിക്, ഫെയ്‌നൂർഡ്

അത്‌ലറ്റികോ മാഡ്രിഡ് (Atletico Madrid): വളരെ മികച്ച ഡിഫൻസീവ് റെക്കോഡുമായാണ് ഡിയഗോ സിമിയോണിയുടെ അത്‌ലറ്റികോ ചാമ്പ്യൻസ് ലീഗിനെത്തുന്നത്. 2014- 15 സീസണിന് ശേഷം അത്‌ലറ്റികോയുടെ ഹോം മത്സരങ്ങളിലെ ഡിഫൻസീവ് റെക്കോഡ് അത്ര മികച്ചതാണ്. ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാനാകാത്ത സിമിയോണിയുടെ സംഘം മൂന്ന് തവണ ഫൈനലിലെത്തിയിട്ടുണ്ട്.

അന്‍റോയ്‌നെ ഗ്രീസ്‌മാൻ, റോഡ്രിഗോ ഡിപോൾ, മെംഫിസ് ഡിപേ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. കൗണ്ടർ അറ്റാക്കിങ് ശൈലിയിലാണ് അത്‌ലറ്റികോ കളിക്കുന്നത്. ഇതിൽ തന്നെ ഗ്രീസ്‌മാന്‍റെയും ഡിപേയുടെയും മികച്ച ഫോം ചാമ്പ്യൻസ് ലീഗ് പോലെയുള്ള വലിയ വേദികളിൽ ഗുണം ചെയ്യും. താരതമ്യേന കരുത്തരായ എതിരളികളില്ലാത്ത ഗ്രൂപ്പിൽ നിന്ന് അനായാസം നോക്കൗട്ടിലെത്താം എന്ന പ്രതീക്ഷയോടെയായിരിക്കും അത്‌ലറ്റികോ ഇറങ്ങുന്നത്.

സെൽറ്റിക് (Celtic); അഞ്ച് വർഷത്തിന് ശേഷം തുടർച്ചയായി രണ്ടാം തവണയാണ് സെൽറ്റിക് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്നത്. സ്‌കോട്ടിഷ് ലീഗ് ചാമ്പ്യൻപട്ടം നേടിയാണ് സെൽറ്റിക് ഇത്തവണയും യൂറോപ്യൻ പോരാട്ടത്തിനെത്തുന്നത്.

കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡ്, ആർബി ലെയ്‌പ്‌സിഗ്, ഷാക്തർ ഡൊണടെസ്‌ക് എന്നി ടീമുകൾക്കൊപ്പം ഗ്രൂപ്പ് എഫിലായിരുന്നു സ്ഥാനം. ഗ്രൂപ്പ് ഘട്ടത്തിൽ ഒര മത്സരം പോലും വിജയിക്കാനാകാതെയാണ് മടങ്ങിയത്. ആറു മത്സരങ്ങളിൽ നിന്ന് രണ്ട് സമനിലയും നാല് തോൽവിയുമടക്കം രണ്ട് പോയിന്‍റുമായി ഗ്രൂപ്പിൽ അവസാന സ്ഥാനത്തായിരുന്നു. 2017-18 സീസണിലാണ് സെൽറ്റിക് അവസാനമായി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം ജയിക്കുന്നത്. ബെൽജിയൻ ക്ലബായ ആൻഡെർലെച്ചിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ജയം.

അന്ന് ടീമിനെ ജയത്തിലേക്ക് നയിച്ച ബ്രണ്ടൻ റോജേഴ്‌സ് പരിശീലകനായി തിരികെയെത്തിയിട്ടുണ്ട്‌. അതുകൊണ്ട് തന്നെ റോജേഴ്‌സിന് കീഴിൽ മികച്ച പ്രകടനം പുറത്തെടുക്കാനാകും സെൽറ്റികിന്‍റെ ശ്രമം. സമീപകാലത്ത് സെൽറ്റികിന് യൂറോപ്യൻ വേദികളിൽ വലിയ മികവ് പുറത്തെടുക്കാനാകുന്നില്ല. എന്നാൽ യൂറോപ്യൻ ക്ലബുകളിൽ ആദ്യമായി ട്രിപ്പിൾ കിരീടം നേടിയ ടീമാണ് സെൽറ്റിക്. 1966-67 സീസണിൽ സ്‌കോട്ടിഷ് ലീഗ്, സ്‌കോട്ടിഷ് കപ്പ്, യൂറോപ്യൻ കിരീടം എന്നിവ ഷെൽഫിലെത്തിച്ചാണ് ചരിത്രം സൃഷ്‌ടിച്ചത്.

ലാസിയോ (Lazio): സീരി എയിൽ ലാസിയോ രണ്ടാം സ്ഥാനം നേടിയാണ് വരവ്. പരിശീലകൻ മൗറിസിയോ സാരിക്ക് കീഴിൽ മികച്ച മത്സരമാണ് കാഴ്‌ചവച്ചത്. 2022-23 സീസണി ലാസിയോ യോഗ്യത നേടിയിരുന്നില്ല. 1998-99 സീസണിൽ നേടിയ യൂവേഫ കപ്പും യുവേഫ സൂപ്പർ കപ്പുമാണ് യൂറോപ്യൻ വേദിയിലെ പ്രധാന കിരീടങ്ങൾ.

എന്നാൽ സീസണിലെ സീരി എയിൽ ലാസിയോയുടെ തുടക്കം അത്ര മികച്ചതല്ല. ലീഗിൽ നാല് മത്സരങ്ങൾ പൂർത്തായായപ്പോൾ മൂന്നിലും പരാജയമായിരുന്നു ഫലം. കഴിഞ്ഞ ദിവസം യുവന്‍റസിനോട് തോൽവി നേരിട്ട ലാസിയോ നേരത്തെ ജെനോവ, ലിച്ചെ ടീമുകൾക്ക് മുന്നിലും അടിയറവ് പറഞ്ഞിരുന്നു. നാപോളിക്കെതിരായ മത്സരത്തിൽ മാത്രമാണ് ജയിക്കാനായത്.

ഫെയ്‌നൂർഡ് റോട്ടർഡാം (Feyenoord Rotterdam): 2017-18 സീസണിന് ശേഷം ആദ്യമായ ഫെയ്‌നൂർഡ് യൂറോപ്യൻ വേദിയിലേക്ക് യോഗ്യത നേടുന്നത്. ഗ്രൂപ്പ് എഫിൽ മാഞ്ചസ്റ്റർ സിറ്റി, നാപോളി, ഷാക്തർ ടീമുകൾക്കൊപ്പമായിരുന്നു സ്ഥാനം. ആ സീസണിൽ ഗ്രൂപ്പിൽ നാലാമതായാണ് ചാമ്പ്യൻഷിപ്പ് പൂർത്തിയാക്കിയത്.

1908-ൽ വിൽഹെൽമിന എന്ന പേരിൽ സ്ഥാപിതമായ ക്ലബ്ബ് 1974-ലാണ് ഫെയ്‌നൂർഡ് എന്ന പേര് സ്വീകരിക്കുന്നത്. 16 ഡച്ച് ഫുട്ബോൾ ചാമ്പ്യൻഷിപ്പുകളും 13 കെഎൻവിബി കപ്പുകളും 4 ജോഹാൻ ക്രൈഫ് ഷീൽഡുകളും നേടിയ ഡച്ച് ഫുട്ബോളിലെ ഏറ്റവും വിജയകരമായ ക്ലബ്ബുകളിലൊന്നാണ് ഫെയ്നൂർഡ്. ഒരു യൂറോപ്യൻ കപ്പ് (1969-70), രണ്ട് യുവേഫ യൂറോപ ലീഗ് (1974, 2002) ഒരു ഇന്‍റർകോണ്ടിനെന്‍റൽ കപ്പ് എന്നിവ നേടിയിട്ടുണ്ട്.

ABOUT THE AUTHOR

...view details