ഇസ്‌താംബൂള്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന്‍റെ 2022-23 സീസണിലെ മത്സരങ്ങള്‍ക്കുള്ള ഗ്രൂപ്പ് നിര്‍ണയം പൂര്‍ത്തിയായി. വ്യാഴാഴ്ച ഇസ്താംബുളിലാണ് നറുക്കെടുപ്പ് നടന്നത്. 32 ടീമുകളെ എട്ട് ഗ്രൂപ്പുകളിലേക്കാണ് നറുക്കെടുത്തത്.
മരണ ഗ്രൂപ്പായി ഗ്രൂപ്പ് സി:ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക്, സ്‌പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ, ഇറ്റാലിയന്‍ വമ്പന്മാരായ ഇന്‍റര്‍ മിലാന്‍ എന്നിവയ്‌ക്ക് പുറമെ ചെക്ക് ക്ലബ് വിക്ടോറിയ പ്ലസെനുമാണ് ഗ്രൂപ്പ് സിയിലുള്ളത്. ബയേണിന്‍റെ മുന്‍ താരമായ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ഇക്കുറി ബാഴ്‌സയ്‌ക്കായി പന്ത് തട്ടുന്നത് ഇരുവരും തമ്മിലുള്ള മത്സരത്തിന്‍റെ ആവേശം വര്‍ധിപ്പിക്കും.
കഴിഞ്ഞ സീസണില്‍ ബയേണിനോട് രണ്ടിനെതിരെ എട്ടു ഗോളുകള്‍ക്ക് ബാഴ്‌സ തോല്‍വി വഴങ്ങിയിരുന്നു. ഈ കണക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ തീര്‍ക്കാനുള്ള അവസരമാണ് ബാഴ്‌സയ്‌ക്ക് വന്നിരിക്കുന്നത്. നിലവിലെ ജേതാക്കളായ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന് കാര്യങ്ങള്‍ താരതമ്യേന എളുപ്പമാണ്.
ഗ്രൂപ്പ് എഫില്‍ മത്സരിക്കുന്ന റയലിന് ജര്‍മന്‍ ക്ലബ്ബ് ആര്‍ബി ലെയ്‌പ്‌സിഗ്, യുക്രൈന്‍ ക്ലബ്ബ് ഷക്തര്‍, സ്‌കോട്ടിഷ് ക്ലബ്ബ് സെല്‍റ്റിക്ക് എന്നിവരാണ് എതിരാളികള്‍. ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യം വെയ്‌ക്കുന്ന ഫ്രഞ്ച് ക്ലബ് പിഎസ്‌ജി ഗ്രൂപ്പ് എച്ചിന്‍റെ ഭാഗമാണ്. യുവന്‍റസും ബെനിഫിക്കയും മക്കാഫി ഹൈഫയുമാണ് എതിരാളികള്‍.
ഗ്രൂപ്പ് എ: അയാക്‌സ്, ലിവര്‍പൂള്‍, നാപോളി, റേഞ്ചേഴ്‌സ്
ഗ്രൂപ്പ് ബി: എഫ്‌സി പോര്‍ട്ടോ, അത്ലറ്റിക്കോ മാഡ്രിഡ്, ബയേര്‍ ലെവര്‍കുസെന്‍, ക്ലബ് ബ്രൂഗ്