ലണ്ടൻ: 2022/23 സീസണ്‍ ചാമ്പ്യൻസ് ലീഗിലും മറ്റെല്ലാ യൂറോപ്യൻ ടൂർണമെന്‍റുകളിലും പങ്കെടുക്കുന്നതിൽ നിന്ന് എല്ലാ റഷ്യൻ ടീമുകളെയും ക്ലബ്ബുകളെയും വിലക്കി യുവേഫ. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. നേരത്തെ ഫെബ്രുവരിയിൽ റഷ്യൻ ക്ലബുകളെയും ദേശീയ ടീമുകളേയും താൽകാലികമായി യുവേഫ വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.
വരാനിരിക്കുന്ന മത്സരങ്ങളുമായി ബന്ധപ്പെട്ട് യുവേഫ എക്‌സിക്യുട്ടീവ് കമ്മിറ്റി ഒരു പ്രധാന തീരുമാനം എടുത്തിട്ടുണ്ട്. 2022/23 സീസണിൽ റഷ്യയുടെ അഫിലിയേറ്റഡ് ക്ലബുകളൊന്നും യുവേഫ ക്ലബ് മത്സരങ്ങളിൽ പങ്കെടുക്കില്ല, യുവേഫ ഔദ്യോഗിക പ്രസ്‌താവനയിലൂടെ വ്യക്‌തമാക്കി.