മിലാൻ: യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ ആദ്യപാദ പ്രീക്വാർട്ടറിൽ ലിവർപൂളിന് ജയം. ഇറ്റാലിയൻ വമ്പൻമാരായ ഇന്‍റർ മിലാനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ലിവർപൂൾ തോൽപിച്ചത്. 75-ാം മിനിറ്റിൽ റോബർട്ടോ ഫിർമിനോയും 83-ാം മിനിറ്റിൽ മുഹമ്മദ് സലായുമാണ് ഗോൾ നേടിയത്. രണ്ടാംപാദ മത്സരം മാർച്ച് എട്ടിന് ലിവർപൂളിന്‍റെ മൈതാനത്ത് നടക്കും.
ചാമ്പ്യൻസ് ലീഗിൽ ഓസ്ട്രിയൻ ക്ലബ്ബായ റെഡ് ബുൾ സാൽസ്ബർഗിനെതിരെ തോൽവിയിൽ നിന്നു രക്ഷപ്പെട്ടു ബയേൺ മ്യൂണിക്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. 21-ാം മിനിട്ടിൽ അഡാമുവിലൂടെ സാൽസ്ബർഗ് ബയേണിനെ ഞെട്ടിച്ചു ലീഡെടുത്തു. പന്ത്രണ്ടാം മിനിറ്റിൽ പരിക്കേറ്റ നോഹ ഒകാഫുവിനു പകരക്കാനായി കളത്തിൽ ഇറങ്ങി അഡാമു പത്തുമിനിറ്റിനകം തന്നെ ഗോൾ നേടി.