ഭുവനേശ്വര്‍ :അണ്ടര്‍ 17 വനിത ഫുട്‌ബോള്‍ ലോകകപ്പില്‍ ആതിഥേയരായ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം. ആദ്യ മത്സരത്തില്‍ യുഎസ് എതിരില്ലാത്ത എട്ടുഗോളുകള്‍ക്കാണ് ഇന്ത്യൻ വനിതകളെ കീഴടക്കിയത്. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യുഎസിനെതിരെ പൊരുതാന്‍ പോലുമാവാതെ പതറുന്ന ഇന്ത്യയെയാണ് കാണാൻ സാധിച്ചത്.
ഇരട്ടഗോള്‍ നേടിയ മെലിന ആഞ്ജലിക്ക റെബിംബാസാണ് യുഎസിന്‍റെ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചത്. ഷാര്‍ലറ്റ് റൂത്ത് കോലര്‍, ഒനെയ്‌ക പലോമ ഗമേറോ, ജിസെലി തോംപ്‌സണ്‍, എല്ല എംറി, ടെയ്‌ലര്‍ മേരി സുവാരസ്, മിയ എലിസബത്ത് ഭുട്ട എന്നിവരും ലക്ഷ്യം കണ്ടു.