റോം: ഇറ്റലിയിലെ മുഹെല്ലോയില്‍ നടന്ന ടസ്‌കന്‍ ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീയില്‍ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണ് ജയം. ജയത്തോടെ ഹാമില്‍ട്ടണ്‍ ഫോര്‍മുല വണ്‍ ഇതിഹാസ താരം മൈക്കള്‍ ഷൂമാക്കറിന്‍റെ 91 ജയങ്ങളെന്ന റെക്കോഡിന് ഒപ്പമെത്തി.
ടസ്‌കന്‍ ഗ്രാന്‍ഡ് പ്രീയില്‍ ഹാമില്‍ട്ടണ് ജയം - ടസ്‌കന്‍ ഗ്രാന്‍ഡ് പ്രീ വാര്‍ത്ത
രണ്ട് റെഡ് ഫ്ലാഗുകള്‍ പുറത്തെടുത്ത റേസില്‍ ഹാമില്‍ട്ടണെ കൂടാതെ 11 ഡ്രൈവര്‍മാര്‍ക്ക് മാത്രമെ ഫിനിഷ് ചെയ്യാന്‍ സാധിച്ചുള്ളൂ
ഹാമില്ട്ടണ്
രണ്ട് റെഡ് ഫ്ലാഗുകള്‍ കണ്ട റേസില്‍ റെഡ്ബുള്ളിന്‍റെ വെര്‍സ്‌തപ്പാന്‍ ഉള്‍പ്പെടെ നാല് ഡ്രൈവര്‍മാര്‍ക്ക് മത്സരം പൂര്‍ത്തിയാക്കാനായില്ല. ഹാമില്‍ട്ടണെ കൂടാതെ 11 ഡ്രൈവര്‍മാര്‍ക്കെ ടസ്‌കനില്‍ ഫിനിഷ് ചെയ്യാന്‍ സാധിച്ചുള്ളൂ. സീസണില്‍ ഹാമില്‍ട്ടണിന്‍റെ ആറാമത്തെ ജയമാണിത്. വരുന്ന ഞായറാഴ്‌ച റഷ്യയിലാണ് അടുത്ത റേസ്.