കേരളം

kerala

ETV Bharat / sports

ട്രാൻസ്‌ജെൻഡർ റഗ്‌ബി താരങ്ങൾക്ക് അന്താരാഷ്‌ട്ര വനിത ലീഗുകളിൽ വിലക്ക്

ട്രാൻസ്‌ജെൻഡർ നീന്തല്‍ താരങ്ങള്‍ക്ക് വനിതകളുടെ എലൈറ്റ് റേസുകളിൽ വിലക്ക് ഏര്‍പ്പെടുത്തിയ സ്വിമ്മിങ്‌ വേൾഡ് ഗവേണിങ്‌ ബോഡി 'ഫിന'യുടെ തീരുമാനത്തിന് പിന്നാലെയാണ് ഐആർഎല്ലിന്‍റെ തീരുമാനം

Transgender barred from Rugby  Transgender barred  International rugby league news  Transgender in sports news  വനിതാ അന്താരാഷ്‌ട്ര റഗ്‌ബി ലീഗ്  ട്രാൻസ്‌ജെൻഡർ റഗ്‌ബി താരങ്ങൾ  banned transgenders in rugby policy  ട്രാൻസ്‌ജെൻഡർ റഗ്‌ബി താരങ്ങൾക്ക് വിലക്ക്  അന്താരാഷ്‌ട്ര റഗ്‌ബി ലീഗ് ഗവേണിങ്‌ ബോഡി
ട്രാൻസ്‌ജെൻഡർ റഗ്‌ബി താരങ്ങൾക്ക് അന്താരാഷ്‌ട്ര വനിത ലീഗുകളിൽ വിലക്ക്

By

Published : Jun 21, 2022, 6:53 PM IST

ബ്രിസ്‌ബെയ്‌ന്‍: വനിതാ അന്താരാഷ്‌ട്ര റഗ്‌ബി ലീഗ് മത്സരങ്ങളിൽ നിന്ന് ട്രാൻസ്‌ജെൻഡർ താരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തും. ട്രാൻസ്‌ജെൻഡർ നീന്തല്‍ താരങ്ങള്‍ക്ക് വനിതകളുടെ എലൈറ്റ് റേസുകളിൽ വിലക്ക് ഏര്‍പ്പെടുത്തിയ സ്വിമ്മിങ്‌ വേൾഡ് ഗവേണിങ്‌ ബോഡിയായ 'ഫിന'യുടെ തീരുമാനത്തിന് പിന്നാലെയാണ് ഐആർഎല്ലിന്‍റെ തീരുമാനം. വനിതാ അന്താരാഷ്‌ട്ര ടൂർണമെന്‍റുകളിൽ ട്രാൻസ്‌ജെൻഡർ പങ്കാളിത്തം സംബന്ധിച്ച നിയമങ്ങൾ അവലോകനം ചെയ്യുകയും പരിഷ്‌കരിക്കുകയും ചെയ്യുന്നത് തുടരുകയാണെന്ന് ഇന്‍റർനാഷണൽ റഗ്‌ബി ലീഗ് ചൊവ്വാഴ്‌ച അറിയിച്ചു.

'ട്രാൻസ്‌ജെൻഡർ ഉൾപ്പെടുത്തൽ നയം' നടപ്പിലാക്കാൻ ഐആർഎല്ലിനെ പ്രാപ്‌തമാക്കുന്നതിന് കൂടുതൽ ഗവേഷണം പൂർത്തിയാകുന്നത് വരെ ട്രാൻസ് വുമൺസിന് വനിത റഗ്‌ബി മത്സരങ്ങളിൽ വിലക്ക് തുടരും. ഒരു സമഗ്ര നയം വികസിപ്പിക്കുന്നതിനായി പുരുഷ റഗ്‌ബി ലോകകപ്പിനോട് അനുബന്ധിച്ച് നടക്കുന്ന വനിത ലീഗ് നിരീക്ഷിക്കാൻ പദ്ധതിയിട്ടിരുന്നു. നവംബർ 1 മുതൽ 19 വരെ ഇംഗ്ലണ്ടിലാണ് പുരുഷ റഗ്‌ബി ലോകകപ്പ്.

ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, പാപുവ ന്യൂ ഗിനിയ, കുക്ക് ഐലൻഡ്‌സ്, ഇംഗ്ലണ്ട്, ഫ്രാൻസ്, കാനഡ, ബ്രസീൽ എന്നീ ടീമുകളാണ് വനിത ലോകകപ്പിൽ മാറ്റുരയ്‌ക്കുന്നത്. ഈ ടീമുകളുമായി ചേർന്ന് വിവരങ്ങൾ ശേഖരിക്കുകയും താരങ്ങൾക്ക് സുരക്ഷിതവും സന്തുലിതവുമായ മാനദണ്ഡങ്ങൾ വികസിപ്പിക്കുന്നതിനും ശ്രമിക്കും.

2021-ന്‍റെ തുടക്കത്തിലാണ് അന്താരാഷ്‌ട്ര റഗ്‌ബി ലീഗിലെ ട്രാൻസ്‌ജെൻഡർ പങ്കാളിത്തം അവസാനമായി അവലോകനം ചെയ്‌തത്. എന്നാൽ സമീപകാലത്ത് കായികരംഗത്തെ കൂടുതൽ സംഭവ വികാസങ്ങൾ പരിഗണിച്ചുകൊണ്ട് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയുടെ നീതി, വിവേചനം, ഉൾപ്പെടുത്തൽ എന്നിവയ്‌ക്കുള്ള മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിക്കുന്നതിനായി ഇക്കാര്യം പരിഗണിക്കേണ്ടതുണ്ടെന്നും പറഞ്ഞു. ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾക്ക് നൽകുന്ന അനാവശ്യ പരിഗണന, റഗ്‌ബി ലീഗിൽ പങ്കെടുക്കുന്ന താരങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ, എന്നിവ പരിഹരിക്കുന്നതിനായി കൂടുതൽ ചർച്ചകൾ പൂർത്തിയാക്കേണ്ടതിന്‍റെ ആവശ്യകതയും ഉത്തരവാദിത്തവും ഉണ്ടെന്ന് ഐആർഎൽ വിശ്വസിക്കുന്നു.

ALSO READ:ട്രാൻസ്‌ജെൻഡർ നീന്തല്‍ താരങ്ങള്‍ക്ക് വനിതകളുടെ എലൈറ്റ് റേസുകളിൽ വിലക്ക്

പ്രായപൂർത്തിയാകുമ്പോഴും കൗമാരത്തിലും ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ നൽകുന്ന ശാരീരിക വലിപ്പം, കൂടുതൽ ഊർജവും ബലവും മറ്റു താരങ്ങൾക്ക് വെല്ലുവിളിയുയർത്തും. വേൾഡ് റഗ്‌ബി ഓരോ മൂന്ന് വർഷത്തിലും നയത്തിന്‍റെ ഔപചാരിക അവലോകനത്തിന് പ്രതിജ്ഞാബദ്ധമാണ്.

മറ്റ് കായിക ഇനങ്ങളും ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകളെ കുറിച്ച് അവരുടെ നയങ്ങൾ പരിശോധിക്കുന്നുണ്ട്. ഇന്‍റർനാഷണൽ സൈക്ലിങ് യൂണിയൻ കഴിഞ്ഞയാഴ്‌ച ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾക്കുള്ള യോഗ്യതാ നിയമങ്ങൾ പരിഷ്‌കരിച്ചിട്ടുണ്ട്. ഇത് പ്രകാരം ടെസ്റ്റോസ്റ്റിറോണിന്‍റെ കുറഞ്ഞ അളവിലുള്ള പരിവർത്തന കാലയളവ് ഒരു വർഷത്തിൽ നിന്നും രണ്ട് വർഷമായി ഉയർത്തിയിട്ടുണ്ട്. ഇത് താരങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് കൂടുതൽ സമയം കാത്തിരിക്കേണ്ടി വരും.

ABOUT THE AUTHOR

...view details