കേരളം

kerala

ETV Bharat / sports

ട്രെൻഡിനൊപ്പം ടോട്ടനം ; 'ചാമ്പിക്കോ'യുമായി സൺ ഹ്യും മിൻ - സൺ ഹ്യും മിന്‍

'ചാമ്പിക്കോ'യുടെ വീഡിയോ വേര്‍ഷനാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചതെങ്കില്‍, ഒരു ഫോട്ടോയുടെ ക്യാപ്ഷനായാണ് ടോട്ടനത്തിന്‍റെ 'ചാമ്പിക്കോ'

tottenham hotspur with bheeshma parvam trend  tottenham hotspur  son heung min  ഭീഷ്‌മപർവം  'ചാമ്പിക്കോ' ട്രെൻഡ്  ടോട്ടനം  സൺ ഹ്യും മിന്‍  ടോട്ടനം ട്വിറ്റര്‍
ട്രെൻഡിനൊപ്പം ടോട്ടനം; 'ചാമ്പിക്കോ'യുമായി സൺ ഹ്യും മിൻ

By

Published : Apr 6, 2022, 5:29 PM IST

സോഷ്യല്‍ മീഡിയയില്‍ തരംഗമായ, മമ്മൂട്ടി ചിത്രം ഭീഷ്‌മപർവത്തിലെ 'ചാമ്പിക്കോ'യുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടനം. 'ചാമ്പിക്കോ'യുടെ വീഡിയോ വേര്‍ഷനാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചതെങ്കില്‍, ഒരു ഫോട്ടോയുടെ ക്യാപ്ഷനായാണ് ടോട്ടനത്തിന്‍റെ 'ചാമ്പിക്കോ'. ക്ലബ്ബിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഇത് സംബന്ധിച്ച ചിത്രം പങ്കുവച്ചിട്ടുള്ളത്.

ടീമിലെ നോർത്ത് കൊറിയൻ താരം സൺ ഹ്യും മിനാണ് ഫോട്ടോയിലുള്ളത്. ന്യൂകാസിലുമായുള്ള മത്സരത്തില്‍ ഗോള്‍ നേടിയതിന് ശേഷം ക്യാമറയെ നോക്കി 'ക്ലിക്ക്' ചെയ്യുന്ന താരത്തിന്‍റെ ആഘോഷമാണ് ചിത്രം. ഇതിന്‍റെ ക്യാപ്ഷനായാണ് ചാമ്പിക്കോയെന്ന് എഴുതിയിട്ടുള്ളത്.

also read: Viral Video | ടെന്നിസ് മത്സരത്തില്‍ തോറ്റു ; എതിരാളിയുടെ കരണം പുകച്ച് കൗമാര താരം

ഭീഷ്മപർവം എന്ന ഹാഷ്ടാഗും ഇതിനോടൊപ്പം ചേർത്തിട്ടുണ്ട്. മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ടോട്ടനം ജയം പിടിച്ചിരുന്നു. നേരത്തെ മിന്നില്‍ മുരളി ട്രെൻഡും വിവിധ ഇംഗ്ലീഷ്‌ ക്ലബ്ബുകള്‍ ഏറ്റെടുത്തിരുന്നു.

ABOUT THE AUTHOR

...view details