കേരളം

kerala

ETV Bharat / sports

'ഒരേയൊരു മെസി': മിശിഹ മൈതാനത്ത് കളം നിറഞ്ഞപ്പോൾ സ്വന്തമാക്കിയത് ഈ സുപ്രധാന റെക്കോഡുകളാണ് - മെസി ടോപ് 5 റെക്കോഡ്

അര്‍ജന്‍റീനയുടെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ മെസി മുന്നിലാണ്. നിലവില്‍ 86 അന്താരാഷ്ട്ര ഗോളുകളാണ് താരത്തിന്‍റെ പേരിലുള്ളത്.

Top five records of Argentina legend Lionel Messi  Lionel Messi  Lionel Messi Birthday  ലയണല്‍ മെസി പിറന്നാള്‍  മെസിയുടെ കരിയറിലെ സുപ്രധാന റെക്കോഡുകള്‍  മെസി ടോപ് 5 റെക്കോഡ്  Lionel Messi Top five records
ഗോളടിച്ചും അടിപ്പിച്ചും കളം നിറഞ്ഞ മെസി; താരത്തിന്‍റെ കരിയറിലെ സുപ്രധാന റെക്കോഡുകള്‍

By

Published : Jun 24, 2022, 2:57 PM IST

മാഡ്രിഡ്:അർജന്‍റൈന്‍ സൂപ്പർ താരം ലയണൽ മെസിക്ക് ഇന്ന് 35-ാം പിറന്നാൾ. സ്‌പെയിനിലെ ഇബിസ ഐലൻഡിലാണ് ഭാര്യയ്‌ക്കും കുടുംബത്തിനുമൊപ്പം ഇത്തവണ മെസി പിറന്നാള്‍ ആഘോഷിക്കുന്നത്. ലോകമെമ്പാടുമുള്ള ആരാധകർ താരത്തിന് ആശംസകള്‍ നേര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിട്ടുണ്ട്. കാല്‍പ്പന്തിന്‍റെ മിശിഹയുടെ കരിയറിലെ സുപ്രധാന റെക്കോഡുകള്‍ നോക്കാം.

ഏറ്റവും കൂടുതല്‍ ബാലണ്‍ ദ്യോർ പുരസ്‌കാരങ്ങള്‍: ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളർക്ക് ഫ്രാൻസ് ഫുട്ബോൾ മാസിക നല്‍കുന്ന ബാലണ്‍ ദ്യോർ പുരസ്കാരം ഏഴ്‌ തവണയാണ് ലയണൽ മെസി സ്വന്തമാക്കിയത്. 2009, 2010, 2011, 2012, 2015, 2019, 2021 വര്‍ഷങ്ങളിലാണ് താരം ബാലണ്‍ ദ്യോർ നേടിയത്. അഞ്ച് തവണ ബാലണ്‍ ദ്യോർ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് രണ്ടാം സ്ഥാനത്ത്.

ഗോളടിച്ചും അടിപ്പിച്ചും കളം നിറഞ്ഞ മെസി; താരത്തിന്‍റെ കരിയറിലെ സുപ്രധാന റെക്കോഡുകള്‍

ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ ഗോളുകള്‍: 2012ൽ 69 മത്സരങ്ങളിൽ നിന്നായി 91 ഗോളുകളാണ് മെസി അടിച്ചു കൂട്ടിയത്. നിലവിലെ ഗിന്നസ് വേൾഡ് റെക്കോഡാണിത്. 91 ഗോളുകളില്‍ 79 എണ്ണം ബാഴ്‌സലോണയ്‌ക്കും, 12 എണ്ണം ദേശീയ ടീമിനൊപ്പവുമാണ് താരം നേടിയത്. ഒരു കലണ്ടര്‍ വര്‍ഷം 85 ഗോളുകളുള്ള ജർമനിയുടെ ഗെർഡ് മുള്ളറാണ് രണ്ടാം സ്ഥാനത്ത്.

ഗോളടിച്ചും അടിപ്പിച്ചും കളം നിറഞ്ഞ മെസി; താരത്തിന്‍റെ കരിയറിലെ സുപ്രധാന റെക്കോഡുകള്‍

ഒരു ക്ലബിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍: ബാഴ്‌സലോണയ്‌ക്കായി 724 മത്സരങ്ങളിൽ നിന്ന് 630 ഗോളുകളാണ് മെസി അടിച്ച് കൂട്ടിയത്. സ്പാനിഷ് വമ്പൻമാരുടെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍ കൂടിയാണ് താരം. ലാ ലിഗയില്‍ 443 ഗോളുകള്‍ നേടിയ മെസി, ലീഗില്‍ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം കൂടിയാണ്.

ഗോളടിച്ചും അടിപ്പിച്ചും കളം നിറഞ്ഞ മെസി; താരത്തിന്‍റെ കരിയറിലെ സുപ്രധാന റെക്കോഡുകള്‍

അര്‍ജന്‍റീനയുടെ എക്കാലത്തെയും ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയിലും മെസി മുന്നിലാണ്. നിലവില്‍ 86 അന്താരാഷ്ട്ര ഗോളുകളാണ് താരത്തിന്‍റെ പേരിലുള്ളത്. ഇതിൽ ആറ് ഗോളുകൾ ഫിഫ ലോകകപ്പിലും ഒമ്പത് ഗോളുകൾ കോപ്പ അമേരിക്കയിലും പിറന്നതാണ്.

ഏറ്റവും കൂടുതല്‍ അസിസ്റ്റുകളുള്ള താരം: ഗോളടിക്കുന്നതിനൊപ്പം ഗോളടിപ്പിക്കാനുള്ള മികവാണ് മെസിയെ സമ്പൂർണ്ണ ഫുട്‌ബോളറാക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച പ്ലേ മേക്കർമാരിൽ ഒരാളാണ് മെസി. കരിയറിൽ 368 അസിസ്റ്റുകളാണ് താരം നടത്തിയത്. മറ്റൊരു കളിക്കാരനും ഇത്രയധികം അസിസ്റ്റുകള്‍ നേടാനായിട്ടില്ല.

ഗോളടിച്ചും അടിപ്പിച്ചും കളം നിറഞ്ഞ മെസി; താരത്തിന്‍റെ കരിയറിലെ സുപ്രധാന റെക്കോഡുകള്‍

ഒരു സീസണില്‍ സുപ്രധാനമായ നാല് പുരസ്‌കാരങ്ങള്‍: ഒരു സീസണില്‍ സുപ്രധാനമായ നാല് പുരസ്‌കാരങ്ങള്‍ നേടുന്ന ഏകതാരമാണ് മെസി. 2009-10 സീസണിൽ ബാഴ്‌സലോണയ്‌ക്കൊപ്പമാണ് മെസിയുടെ നേട്ടം. ബാലണ്‍ ദ്യോർ, ഫിഫ വേൾഡ് പ്ലെയർ, പിച്ചിച്ചി ട്രോഫി (ലാ ലിഗയി​ലെ മികച്ച താരത്തിനുള്ള പുരസ്‌കാരം), ഗോൾഡൻ ബൂട്ട് പുരസ്‌ക്കാരങ്ങളാണ് സീസണില്‍ മെസി നേടിയത്. മറ്റാര്‍ക്കും ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ല.

ഗോളടിച്ചും അടിപ്പിച്ചും കളം നിറഞ്ഞ മെസി; താരത്തിന്‍റെ കരിയറിലെ സുപ്രധാന റെക്കോഡുകള്‍

also read: ഫുട്‌ബോളിന്‍റെ മിശിഹയ്‌ക്ക് ഇന്ന് 35-ാം പിറന്നാള്‍

ABOUT THE AUTHOR

...view details