ടോക്കിയോ : പാരാലിമ്പിക്‌സ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച കൊയ്‌ത്തുമായി കുതിക്കുന്ന ഇന്ത്യക്കായി 14-ാം മെഡൽ ഉറപ്പിച്ച് പ്രമോദ് ഭഗത്. പുരുഷന്മാരുടെ ബാഡ്‌മിന്‍റണ്‍ എസ് എല്‍ 3 വിഭാഗത്തിലാണ് ലോക ഒന്നാം നമ്പര്‍ താരം പ്രമോദ് ഭഗത് ഫൈനലില്‍ പ്രവേശിച്ചത്. സ്കോർ: 21-11, 21-16.
ജപ്പാന്‍റെ ദയ്‌സുകി ഫുജിഹരയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് പ്രമോദ് ഫൈനലിലേക്ക് മുന്നേറിയത്. ഫൈനലില്‍ ബ്രിട്ടന്‍റെ ലോക രണ്ടാം നമ്പര്‍ താരം ഡാനിയേല്‍ ബെതെല്‍ ആണ് പ്രമോദിന്‍റെ എതിരാളി. സെമിയില്‍ ഇന്ത്യന്‍ താരം മനോജ് സര്‍ക്കാരിനെ പരാജയപ്പെടുത്തിയാണ് ബെതെല്‍ ഫൈനലില്‍ കടന്നത്. മനോജ് വെങ്കല മെഡലിനായി മത്സരിക്കും.