ടോക്കിയോ: പാരാലിമ്പിക്‌സില്‍ ഇന്ത്യയ്‌ക്ക് ആദ്യ സ്വര്‍ണം. ഷൂട്ടിങ്ങില്‍ അവാനി ലേഖാരയാണ് സ്വര്‍ണം വെടിവെച്ചിട്ടത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോക റെക്കോഡോടെയാണ് അവാനിയുടെ മെഡല്‍ നേട്ടം.
പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; പുതു ചരിത്രം കുറിച്ച് അവാനി ലേഖാര
10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോക ലോക റെക്കോഡോടെയാണ് അവാനിയുടെ മെഡല്‍ നേട്ടം.
പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; പുതു ചരിത്രം കുറിച്ച് അവാനി ലേഖാര
249.6 പോയിന്‍റ് നേടിയാണ് 19കാരിയായ താരം ഒന്നാം സ്ഥാനത്തെത്തിയത്. പാരാലിമ്പിക്‌സില്‍ ഒരു ഇന്ത്യന്‍ വനിതയുടെ ആദ്യ സ്വര്‍ണ മെഡല്‍ നേട്ടം കൂടിയാണിത്. യോഗ്യതാ റൗണ്ടില്‍ 621.7 പോയിന്‍റ് നേടിയ അവാനി ഏഴാം സ്ഥാനക്കാരിയായാണ് ഫൈനലിന് യോഗ്യത നേടിയത്.
തുടര്‍ന്ന് ഗംഭീര പ്രകടനം നടത്തിയാണ് താരം ചരിത്രം കുറിച്ചത്. ഇതോടെ ടോക്കിയോയിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം നാലായി.
Last Updated : Aug 30, 2021, 9:09 AM IST