ടോക്കിയോ: പാരാലിമ്പിക്‌സിന് നാളെ ടോക്കിയോയില്‍ അരങ്ങുണരും. 160 രാജ്യങ്ങളില്‍ നിന്നായി 4400 അത്‌ലറ്റുകളാണ് ഇക്കുറി പാരാലിമ്പിക്‌സിന്‍റെ ആവേശപ്പോരിനെത്തുന്നത്. സെപ്റ്റംബര്‍ അഞ്ച് വരെയാണ് മത്സരങ്ങള്‍ നടക്കുക. തെയ്‌ക്കോണ്‍ഡോയും ബാഡ്മിന്‍റണും ഉള്‍പ്പെടെ 22 മത്സര ഇനങ്ങളാണ് ടോക്കിയോയില്‍ നടക്കുക.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ തുടര്‍ന്ന് രണ്ടംഗ അഫ്ഗാനിസ്ഥാന്‍ ടീം പിന്‍മാറിയിട്ടുണ്ട്. അഭയാര്‍ഥികളെ പ്രതിനിധീകരിച്ച് ആറ് താരങ്ങളും മത്സരിക്കും. അംഗപരിമിതരായ താരങ്ങള്‍ക്കും ഒളിമ്പിക്‌സിനൊപ്പം മത്സരവേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ 1960ലാണ് പാരാലിമ്പിക്‌സിന് തുടക്കം കുറിച്ചത്. റോമില്‍ നടന്ന ആദ്യ പതിപ്പില്‍ 23 രാജ്യങ്ങളില്‍ നിന്നായി 400 കായിക താരങ്ങള്‍ വിവിധ കായിക മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു.
അതേസമയം ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണ് ഇക്കുറി ടോക്കിയോയിലെത്തിയിരിക്കുന്നത്. റിയോ പാരാലിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിയ മാരിയപ്പന്‍ തങ്കവേലു ഉള്‍പ്പെടെ 54 താരങ്ങളടങ്ങിയ സംഘത്തെയാണ് ഇന്ത്യ ജപ്പാനിലേക്ക് അയച്ചത്.
also read:'ഷൈലിയുടെ നേട്ടം ഇന്ത്യയ്‌ക്ക് നല്ല വാര്‍ത്ത'; അഭിനന്ദനവുമായി അനുരാഗ് താക്കൂര്‍