കേരളം

kerala

ETV Bharat / sports

നിങ്ങൾ രാജ്യത്തിന് അഭിമാനമായി മാറും; പാരാലിമ്പിക്‌സ്‌ താരങ്ങൾക്ക് ആശംസയുമായി വിരാട് കോലി

9 മത്സര ഇനങ്ങളിലായി 54 താരങ്ങളാണ് ഇത്തവണത്തെ പാരാലിമ്പിക്‌സിൽ പങ്കെടുക്കുന്നത്

വിരാട് കോലി  Virat KOHLI  Tokyo Paralympics  Tokyo Paralympics India  Tokyo Paralympics news  Tokyo Paralympics update  ടോക്കിയോ  ടോക്കിയോ പാരാലിമ്പിക്‌സ്  വിരാട് കോലി  പാരാലിമ്പിക്‌സ്  ഒളിമ്പിക്‌സ്
നിങ്ങൾ രാജ്യത്തിന് അഭിമാനമായി മാറും; പാരാലിമ്പിക്‌സ്‌ താരങ്ങൾക്ക് ആശംസയുമായി വിരാട് കോലി

By

Published : Aug 24, 2021, 10:26 AM IST

ന്യൂഡൽഹി: ടോക്കിയോയിൽ ഇന്ന് ആരംഭിക്കുന്ന പാരാലിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് ആശംസയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്‌ടൻ വിരാട് കോലി. ട്വിറ്ററിലൂടെയാണ് കോലി ആശംസകളറിയിച്ചത്. നേരത്തെ ഇന്ത്യൻ ഹോക്കിടീമിലെ പുരുഷ- വനിത ക്യാപ്‌ടൻമാരും പാരാലിമ്പിക്‌സ് താരങ്ങൾക്ക് ആശംസ അറിയിച്ചിരുന്നു.

ടോക്കിയോ പാരാലിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിന് എന്‍റെ ആശംസകളും പിന്തുണയും അറിയിക്കുന്നു. നിങ്ങൾ ഓരോരുത്തരെയും ഞാൻ അഭിനന്ദിക്കുന്നു, നിങ്ങൾ ഞങ്ങൾക്ക് അഭിമാനമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്, കോലി ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണ് ഇക്കുറി ടോക്കിയോയിലെത്തിയിരിക്കുന്നത്. റിയോ പാരാലിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിയ മാരിയപ്പന്‍ തങ്കവേലു ഉള്‍പ്പെടെ 54 താരങ്ങളടങ്ങിയ സംഘത്തെയാണ് ഇന്ത്യ ജപ്പാനിലേക്ക് അയച്ചത്. മലയാളി ഷൂട്ടര്‍ സിദ്ധാര്‍ഥ് ബാബുവും സംഘത്തിലുണ്ട്. ഒമ്പത് കായിക ഇനങ്ങളിലാണ് ഇന്ത്യന്‍ സംഘം മത്സരിക്കുക

160 രാജ്യങ്ങളില്‍ നിന്നായി 4400 അത്‌ലറ്റുകളാണ് ഇക്കുറി പാരാലിമ്പിക്‌സിന്‍റെ ആവേശപ്പോരിനെത്തുന്നത്. സെപ്റ്റംബര്‍ അഞ്ച് വരെയാണ് മത്സരങ്ങള്‍ നടക്കുക. തെയ്‌ക്കോണ്‍ഡോയും ബാഡ്‌മിന്‍റണും ഉള്‍പ്പെടെ 22 മത്സര ഇനങ്ങളാണ് ടോക്കിയോയില്‍ നടക്കുക.

ALSO READ:ഇഷാന്തോ ഷാർദുലോ; ആശയക്കുഴപ്പത്തിൽ ഇന്ത്യൻ ടീം

അംഗപരിമിതരായ താരങ്ങള്‍ക്കും ഒളിമ്പിക്‌സിനൊപ്പം മത്സരവേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ 1960ലാണ് പാരാലിമ്പിക്‌സിന് തുടക്കം കുറിച്ചത്. റോമില്‍ നടന്ന ആദ്യ പതിപ്പില്‍ 23 രാജ്യങ്ങളില്‍ നിന്നായി 400 കായിക താരങ്ങള്‍ വിവിധ കായിക മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു.

ABOUT THE AUTHOR

...view details