ടോക്കിയോ : പാരാലിമ്പിക്‌സില്‍ ഇന്ത്യ മെഡല്‍ നേട്ടം തുടരുന്നു. പുരുഷന്മാരുടെ എഫ് 46 ജാവലിന്‍ ത്രോയില്‍ വെള്ളിയും വെങ്കലവും എറിഞ്ഞിട്ട് ഇന്ത്യന്‍ താരങ്ങള്‍.
പാരാലിമ്പിക്‌സ്: ജാവലിന്‍ ത്രോയില്‍ ദേവേന്ദ്രയ്‌ക്ക് വെള്ളി, സുന്ദർ സിങ്ങിന് വെങ്കലം - ദേവേന്ദ്ര ജജാരിയ
കരിയറിലെ മികച്ച ദൂരമായ 64.35 മീറ്റര്‍ ദൂരമാണ് ദേവേന്ദ്ര ജജാരിയ്ക്ക് വെള്ളി നേടിക്കൊടുത്തത്.
പാരാലിമ്പിക്‌സ്: ജാവലിന്‍ ത്രോയില്‍ ദേവേന്ദ്രയ്‌ക്ക് വെള്ളി, സുന്ദർ സിങ്ങിന് വെങ്കലം
ദേവേന്ദ്ര ജജാരിയ, സുന്ദർ സിങ് ഗുർജാർ എന്നിവരാണ് യഥാക്രമം വെള്ളിയും വെങ്കലവും നേടിയത്. കരിയറിലെ മികച്ച ദൂരമായ 64.35 മീറ്റര്‍ ദൂരമാണ് ദേവേന്ദ്ര ജജാരിയ്ക്ക് വെള്ളി നേടിക്കൊടുത്തത്. പാരാലിമ്പിക്‌സില്‍ താരത്തിന്‍റെ മൂന്നാം മെഡല്‍ നേട്ടം കൂടിയാണിത്.
അതേസമയം സീസണിലെ മികച്ച ദൂരമായ 62.58 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് സുന്ദർ സിങ് വെങ്കലം നേടിയത്. 67.79 മീറ്റർ ദൂരം കണ്ടെത്തിയ ശ്രീലങ്കയുടെ ദിനേശ് പ്രിയൻ ഹെറാത്താണ് ലോക റെക്കോഡോടെ സ്വര്‍ണം സ്വന്തമാക്കിയത്.