കേരളം

kerala

ETV Bharat / sports

പാരാലിമ്പിക്‌സ്: ഭവിന പട്ടേലിന് വെള്ളി; ടോക്കിയോയില്‍ ഇന്ത്യയ്‌ക്ക് ആദ്യ മെഡല്‍ - ഭവിന പട്ടേല്‍

വനിതകളുടെ ക്ലാസ് ഫോര്‍ വിഭാഗത്തില്‍ ചൈനയുടെ ലോക ഒന്നാം നമ്പർ താരമായ ഷൗ യിങ്ങിനോടാണ് ഭവിന തോല്‍വി വഴങ്ങിയത്.

Tokyo Paralympics  Bhavina Patel  ടോക്കിയോ പാരാലിമ്പിക്‌സ്  ഭവിന പട്ടേല്‍
പാരാലിമ്പിക്‌സ്: ഭവിന പട്ടേലിന് വെള്ളി; ടോക്കിയോയില്‍ ഇന്ത്യയ്‌ക്ക് ആദ്യ മെഡല്‍

By

Published : Aug 29, 2021, 8:54 AM IST

ടോക്കിയോ: പാരാലിമ്പിക്‌സില്‍ വനിതാ ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ ഭവിന പട്ടേലിന് വെള്ളി. വനിതകളുടെ ക്ലാസ് ഫോര്‍ വിഭാഗത്തില്‍ ചൈനയുടെ ലോക ഒന്നാം നമ്പർ താരമായ ഷൗ യിങ്ങിനോടാണ് ഭവിന തോല്‍വി വഴങ്ങിയത്.

ഏക പക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ചൈനീസ് താരത്തിന്‍റെ വിജയം. മത്സരത്തിൽ ചൈനീസ് താരത്തിനെതിരെ കാര്യമായ വെല്ലുവിളി ഉയർത്താൻ ഭവിനയ്ക്ക് സാധിച്ചില്ല. സ്കോര്‍: 7-11 5-11 6-11

അതേസമയം പാരാലിമ്പിക്‌ ചരിത്രത്തില്‍ ടേബിള്‍ ടെന്നിസിൽ ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദ്യ മെഡലാണിത്. സെമിയില്‍ ചൈനയുടെ ലോക മൂന്നാം നമ്പര്‍ താരം ഷാങ് മിയാവോയെ അട്ടിമറിച്ചാണ് 34 കാരിയായ ഭവിന ഫൈനലിലെത്തിയത്.

ഗുജറാത്ത് സ്വദേശിയായ ഭവിനയെ മെഡല്‍ സാധ്യതയ്‌ക്കുള്ള താരങ്ങളുടെ പട്ടികയില്‍ ഇന്ത്യ പരിഗണിച്ചിരുന്നില്ല. എന്നാല്‍ അവിശ്വസനീയ കുതിപ്പാണ് താരം ടോക്കിയോയില്‍ നടത്തിയത്.

ABOUT THE AUTHOR

...view details