ജി 20 രാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ച് ഐഒസി - ടോക്കിയോ ഒളിമ്പിക്‌സ്
കഴിഞ്ഞ ദിവസം നടന്ന ജി- 20 സമ്മേളനത്തില്‍ ഒളിമ്പിക്‌സ് നീട്ടിവയ്‌ക്കാനുള്ള ഐഒസിയുടെ തീരുമാനത്തെ അംഗരാജ്യങ്ങള്‍ പിന്തുണച്ചിരുന്നു.
ലൗസെയ്‌ന്‍: ടോക്കിയോ ഒളിമ്പിക്‌സ് ഒരു വര്‍ഷത്തേക്ക് നീട്ടിവയ്‌ക്കാനുള്ള തീരുമാനത്തെ പിന്തുണച്ച ജി-20 രാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ച് അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് അസോസിയേഷൻ. ഈ വര്‍ഷം ജൂലൈ മാസത്തില്‍ നടക്കേണ്ട ഗെയിംസ് കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഒരുവര്‍ഷത്തേക്ക് നീട്ടിവച്ചത്. കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ജി- 20 സമ്മേളനത്തില്‍ ഐഒസിയുടെ തീരുമാനത്തെ അംഗരാജ്യങ്ങള്‍ പിന്തുണച്ചിരുന്നു. ലോകം അന്ധകാരം നിറഞ്ഞ ഒരു ടണലിലൂടെയാണ് യാത്ര ചെയ്യുന്നത്. ആ ടണലിന്റെ അവസാനം കാണുന്ന വെളിച്ചമായിരിക്കും ടോക്കിയോ ഒളിമ്പിക്‌സ് എന്ന് ന്താരാഷ്‌ട്ര ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്‍റ് തോമസ് ബാഷ് പറഞ്ഞു. ഗെയിംസ് നടത്താന്‍ സജ്ജമാണെന്ന ജപ്പാന്‍റെ ആത്മവിശ്വാസത്തെ അഭിനന്ദിച്ച തോമസ് ബാഷ് 2021ലെ വേനലിന് മുമ്പ് ഗെയിംസ് നടത്തുമെന്ന് ഉറപ്പുനല്‍കി.