ലൊസെയ്ൻ: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ടോക്കിയോ ഒളിമ്പിക്സിലെ മാരത്തൺ, റേസ് വാക്ക് മത്സരങ്ങളുടെ വേദികൾക്ക് മാറ്റം. ജപ്പeന്‍റെ തലസ്ഥാനത്ത് നിന്നു സപ്പോരോയിലേക്കാണ് വേദി മാറ്റിയത്. അന്തരീക്ഷ താപനില ഗണ്യമായി വർദ്ധിച്ച പശ്ചാത്തലത്തിലാണ് വേദി മാറ്റം. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ടോക്കിയോ ഓർഗനൈസിംഗ് കമ്മിറ്റിയും ചേർന്ന മൂന്ന് ദിവസത്തെ യോഗത്തിനിടെയാണ് പ്രഖ്യാപനം. യോഗത്തിന് ഇന്നലെ തുടക്കമായിരുന്നു. ഒളിമ്പിക്, പാരാലിമ്പിക് ഗെയിംസുകളുടെ തീയതികളും വിശദാംശങ്ങളും പ്രഖ്യാപിച്ചു. ഹോക്കൈഡോ മാരത്തൺ വേദിയായി മുമ്പ് ഉപയോഗിച്ചിരുന്ന സപ്പോരോയുടെ ഒഡോറി പാർക്കില്‍ പുരുഷ-വനിതാ മാരത്തണുകളും റേസ് വാക്ക് ഇനങ്ങളും നടക്കും.
കനത്ത ചൂട്; ഒളിമ്പിക് വേദികൾക്ക് മാറ്റം - ടോക്കിയോ ഒളിമ്പിക്‌സ് വാർത്ത
2020 ടോക്കിയോ ഒളിമ്പിക്‌സിലെ മാരത്തോണ്‍, റേസ് വാക്ക് ഇനങ്ങളുടെ വേദികൾ മാറ്റി. വേദി മാറ്റം അന്തരീക്ഷതാപം ക്രമാതീതമായി വർധിച്ചതിനാല്‍
ഒളിമ്പിക്‌സ്
രാവിലെ ഏഴ് മണിയോടെ മാരത്തോണ്‍, റേസ്‌വാക്ക് ഇനങ്ങൾക്ക് തുടക്കമാകും. ഗെയിംസിന്‍റെ അവസാന വാരമായ ഓഗസ്‌റ്റ് എട്ട് വനിതാ വിഭാഗം മാരത്തോണും ഒമ്പതിന് പുരഷ വിഭാഗം മാരത്തോണും നടക്കും.
ദേശീയ ഒളിമ്പിക് കമ്മിറ്റി ഉദ്യോഗസ്ഥരുടെയും കായിക താരങ്ങളുടെയും പരിശീലകരുടെയും സൗകര്യാർഥം മത്സരക്രമം പരിഷ്ക്കരിച്ചതായി ഐഒസി അറിയിച്ചു. ടോക്കിയോയ്ക്ക് വടക്ക് 800 കിലോമീറ്റർ അകലെയാണ് സപ്പോരോ സ്ഥിതിചെയ്യുന്നത്.
Last Updated : Dec 5, 2019, 4:41 PM IST