ന്യൂഡല്‍ഹി: കൊവിഡിന്‍റെ അപകടസാധ്യത ലഘൂകരിക്കുന്നതിനായി ടോക്കിയോ ഒളിമ്പിക്സിന്‍റെ ഉദ്ഘാടന ചടങ്ങിൽ കായിക താരങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ). നിര്‍ണായക ഘട്ടത്തില്‍ കായിക താരങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും ഇക്കാരണത്താലാണ് ചടങ്ങിൽ താരങ്ങളുടെ എണ്ണം കുറച്ചതെന്നും ഐഒഎയുമായി അടുത്ത വ്യത്തങ്ങള്‍ പ്രതികരിച്ചു.
ബോക്സര്‍ മേരി കോമും പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങുമാവും ടോക്കിയോയില്‍ ഇന്ത്യയുടെ പതാക വാഹകരാവുകയെന്ന് ഒളിമ്പിക് അസോസിയേഷന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സമാപന ചടങ്ങില്‍ ഗുസ്തി താരം ബജ്‌റങ് പുനിയയാവും രാജ്യത്തിന്‍റെ പതാകയേന്തുക. 18 കായിക വിഭാഗങ്ങളിലായി 127 അത്‌ലറ്റുകളാണ് ഇക്കുറി ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.