കേരളം

kerala

By

Published : Jul 6, 2021, 6:43 AM IST

ETV Bharat / sports

ടോക്കിയോ ഒളിമ്പിക്സ്: ഇന്ത്യന്‍ അത്‌ലറ്റിക്‌സ് സംഘമായി; ടീമില്‍ ഏഴ് മലയാളികള്‍

26 ആംഗങ്ങളില്‍ 4x400 മീറ്റർ മിക്സഡ് റിലേ ടീമിനുപുറമെ 12 അത്‌ലറ്റുകൾക്ക് വ്യക്തിഗത ഇനങ്ങളിൽ നേരിട്ടാണ് പ്രവേശനം ലഭിച്ചത്.

Athletics Federation of India  Tokyo Olympics  Dutee Chand  ഇന്ത്യന്‍ അത്‌ലറ്റിക്‌സ് സംഘം  ഇന്ത്യന്‍ അത്‌ലറ്റ്സ്  ടോക്കിയോ ഒളിമ്പിക്സ്
ടോക്കിയോ ഒളിമ്പിക്സ്: 26 അംഗ ഇന്ത്യന്‍ അത്‌ലറ്റിക്‌സ് സംഘത്തെ പ്രഖ്യാപിച്ചു; ടീമില്‍ ഏഴ് മലയാളികള്‍

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സിനുള്ള 26 അംഗ അത്‌ലറ്റിക്‌സ് സംഘത്തെ പ്രഖ്യാപിച്ച് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എഎഫ്ഐ). 26 ആംഗങ്ങളില്‍ 4x400 മീറ്റർ മിക്സഡ് റിലേ ടീമിനുപുറമെ 12 അത്‌ലറ്റുകൾക്ക് വ്യക്തിഗത ഇനങ്ങളിൽ നേരിട്ടാണ് പ്രവേശനം ലഭിച്ചത്. ഏഴ് മലയാളികളാണു ടീമിലുള്‍പ്പെട്ടത്.

കെ.ടി.ഇർഫാൻ ( 20 കിലോമീറ്റര്‍ നടത്തം), എം.ശ്രീശങ്കർ (ലോങ്ജംപ്), എം.പി.ജാബിർ (400 മീ. ഹർഡിൽസ്), അമോജ് ജേക്കബ്, മുഹമ്മദ് അനസ്, നോഹ നിർമൽ ടോം, അലക്സ് ആന്റണി (4x400 മീ. റിലേ, മിക്സ്ഡ് റിലേ) എന്നിവരാണ് സംഘത്തിലെ മലയാളികൾ.

also read: തേരോട്ടം തുടരാന്‍ അസൂറിപ്പട ; കപ്പടിച്ച് റെക്കോഡിടാന്‍ സ്‌പാനിഷ് നിര

സ്പ്രിന്‍റര്‍ ദ്യുതി ചന്ദ് (100 മീറ്റർ, 200 മീറ്റർ), എം.പി.ജാബിർ, ഗുർപ്രീത് സിങ് (50 കിലോമീറ്റർ നടത്തം), അന്നു റാണി (ജാവലിൻ ത്രോ) എന്നിവര്‍ക്ക് ഒളിമ്പിക് റാങ്കിങ്ങിന്‍റെ അടിസ്ഥാനത്തിലാണ് ടോക്കിയോയ്ക്ക് ടിക്കറ്റ് ലഭിച്ചത്. വി.രേവതി, വി.ശുഭ, ധനലക്ഷ്മി എസ് എന്നിവരെ മിക്സ്ഡ് റിലേ ടീമിലേക്കും നാഗനാഥന്‍ പാണ്ഡി, സര്‍ത്തക് ഭാംബ്രി, അലക്‌സ് ആന്‍റണി എന്നിവരെ പുരുഷ ടീമിലേക്കും ട്രയൽസ് നടത്തിയാണ് തെരഞ്ഞെടുത്തത്.

ടോക്കിയോ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ അത്‌ലറ്റിക്‌സ് സംഘം

പുരുഷന്മാര്‍: അവിനാഷ് സാബിള്‍ (3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ്), എം.പി ജാബിര്‍ (400 മീറ്റര്‍ ഹര്‍ഡില്‍സ്), എം. ശ്രീശങ്കര്‍ (ലോങ്ജമ്പ്), താജീന്ദര്‍പാല്‍ സിങ് ടൂര്‍ (ഷോട്ട് പുട്ട്), നീരജ് ചോപ്ര, ശിവ്പാല്‍ സിങ്, (ജാവലിന്‍ ത്രോ), കെ.ടി ഇര്‍ഫാന്‍, സന്ദീപ് കുമാര്‍, രാഹുല്‍ രോഹില്ല (20 കിലോമീറ്റര്‍ നടത്തം), ഗുര്‍പ്രീത് സിങ് (50 കിലോമീറ്റര്‍ നടത്തം); 4x400 മീറ്റര്‍ റിലേ: അമോജ് ജേക്കബ്, അരോക്കിയ രാജീവ്, മുഹമ്മദ് അനസ്, നാഗനാഥന്‍ പാണ്ഡി, നോവ നിര്‍മ്മല്‍ ടോം, 4x400 മീറ്റര്‍ മിക്‌സഡ് റിലേ: സര്‍ത്തക് ഭാംബ്രി, അലക്‌സ് ആന്‍റണി.

വനിതകള്‍: ദ്യുതി ചന്ദ് (100 മീറ്റര്‍, 200 മീറ്റര്‍), കമല്‍പ്രീത് കൗര്‍, സീമ പുനിയ (ഡിസ്‌കസ് ത്രോ), അന്നു റാണി (ജാവലിന്‍ ത്രോ); ഭാവ്‌ന ജാട്ട്, പ്രിയങ്ക ഗോസ്വാമി (20 കിലോമീറ്റര്‍ നടത്തം), (മിക്‌സഡ് 4x400 മീറ്റര്‍ റിലേ): വി.രേവതി, ശുഭ വി, ധന്‍ലക്ഷ്മി എസ്.

ABOUT THE AUTHOR

...view details