ടോക്കിയോ: ഒളിമ്പിക്‌സ് അമ്പെയ്ത്തില്‍ ഇന്ത്യൻ താരം ദീപിക കുമാരി പുറത്തായി. ക്വാർട്ടറില്‍ സൗത്ത് കൊറിയയുടെ ആൻ സാനിനോടാണ് ലോക ഒന്നാം നമ്പർ താരമായ ദീപിക പരാജയപ്പെട്ടത്. 0-6നാണ് ദീപിക കുമാരി തോറ്റത്.
മെഡല്‍ പ്രതീക്ഷ അവസാനിച്ചു; ദീപിക പുറത്ത് - ഇന്ത്യ അമ്പെയ്‌ത്ത്
ക്വാർട്ടറില്‍ കൊറിയൻ താരം ആൻ സാനിനോടാണ് ദീപിക കുമാരി കീഴടങ്ങിയത്. ഇനി മെഡല്‍ പ്രതീക്ഷ ദീപികയുടെ ഭർത്താവ് അതാനു ദാസില്‍ മാത്രം.
![മെഡല്‍ പ്രതീക്ഷ അവസാനിച്ചു; ദീപിക പുറത്ത് Tokyo Olympics Deepika Kumari Archery Quarterfinal match An San South Korea ടോക്കിയോ ഒളിമ്പിക്‌സ് ദീപിക കുമാരി അമ്പെ്യ്‌ത്ത് ആൻ സാൻ ഇന്ത്യ ഒളിമ്പിക്‌സ് ഇന്ത്യ അമ്പെയ്‌ത്ത് India Olympics Medal](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12618618-thumbnail-3x2-deepika.jpg)
പ്രീക്വാർട്ടറില്‍ റഷ്യൻ ഒളിമ്പിക്‌സ് കമ്മിറ്റി താരം പെറോവ കെസീനയെയാണ് തോല്‍പ്പിച്ചാണ് ദീപിക ക്വാർട്ടറില്‍ കടന്നത്. റാങ്കിങ് റൗണ്ടില്‍ ഒളിമ്പിക്‌സ് റെക്കോഡ് നേടിയ ആൻ സാനായിരുന്നു ക്വാർട്ടറില്‍ ദീപികയുടെ എതിരാളി. ഇപ്പോൾ മികച്ച ഫോമിലുള്ള അമ്പെയ്‌ത്ത് താരമായിട്ടാണ് ആൻ സാനിനെ വിലയിരുത്തപ്പെടുന്നത്.
ആദ്യ സെറ്റില്‍ മൂന്ന് പെർഫെക്‌ട് ടെൻ നേടിയ ആൻ സാൻ 30-27നാണ് സെറ്റ് സ്വന്തമാക്കിയത്. രണ്ടാമത്തെ സെറ്റ് 26-24നും മൂന്നാമത്തെ സെറ്റ് 26-24നും സ്വന്തമാക്കിയാണ് ആൻ സാൻ സെമിയിലേക്ക് പ്രവേശിച്ചത്. അമ്പെയ്‌ത്തില്‍ ഇനി പ്രതീക്ഷ ദീപികയുടെ ഭർത്താവ് അതാനു ദാസിലാണ്. അതാനുവിന്‍റെ മത്സരങ്ങൾ നാളെ പൂർത്തിയാകും.