ടോക്കിയോ ഗെയിംസ്; നിയന്ത്രണങ്ങള്‍ കർശനമാക്കുമെന്ന് തോമസ് ബാക്ക് - tokyo games news
15000ത്തോളം ഒളിമ്പ്യന്‍മാരാണ് 2021 ജൂലൈ 23 മുതല്‍ നടക്കുന്ന ടോക്കിയോ ഒളിമ്പിക്‌സിനായി ജപ്പാനില്‍ ഒത്തുചേരുക

ടോക്കിയോ:ടോക്കിയോ ഒളിമ്പിക് വേദികളില്‍ നിയന്ത്രണങ്ങള്‍ക്ക് കുറവുണ്ടാകില്ലെന്ന് ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് തോമസ് ബാക്ക്. ഒളിമ്പിക് വില്ലേജില്‍ അർദ്ധരാത്രി പാർട്ടികളൊന്നും ഉണ്ടാകില്ല. മത്സര ഇനങ്ങള്‍ പൂര്‍ത്തിയായ ശേഷം ഒളിമ്പ്യന്‍മാരെ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ നാട്ടിലേക്കെത്തിക്കാന്‍ നീക്കമുണ്ടാകും. ഉദ്ഘാടന ചടങ്ങ് അത്ലറ്റുകൾക്കും പരമാവധി ആറ് ടീം ഉദ്യോഗസ്ഥർക്കും മാത്രമായി പരിമിതപ്പെടുത്തുമെന്നാണ് സൂചന. ഉദ്‌ഘാടന ചടങ്ങിന്‍റെ ഭാഗമായുള്ള പരേഡിന് പഴയ ശോഭയുണ്ടാകില്ല. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ദശലക്ഷത്തില്‍ അധികം പേര്‍ മരണമടഞ്ഞ സാഹചര്യത്തിലാണ് പുതിയ തീരുമാനം.