ടോക്കിയോ: ഒളിമ്പിക്‌സ് ഇത്തവണ നടത്തുക ലിംഗസമത്വം ഉറപ്പാക്കി. ജപ്പാന്‍റെ ഒളിമ്പിക് കമ്മിറ്റിയുമായി ചേര്‍ന്ന് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയുടേതാണ് തീരുമാനം. അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് ഒളിമ്പിക് കമ്മിറ്റിയുടെ പ്രഖ്യാപനം. ടോക്കിയോയില്‍ ഇത്തവണ ഗ്രൗണ്ടിനകത്തും പുറത്തും ലിംഗ സമത്വം ഉറപ്പാക്കിയാകും ഗെയിംസ് പുരോഗമിക്കുക. ഒളിമ്പിക്‌സില്‍ 49 ശതമാനം മത്സരാര്‍ഥികളും വനിതകളാകുമെന്ന് ഒളിമ്പിക് കമ്മിറ്റി ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രഖ്യാപനം നടപ്പാവുകയാണെങ്കില്‍ ലിംഗസമത്വം ഉറപ്പാക്കുന്ന ചരിത്രത്തിലെ ആദ്യത്തെ ഒളിമ്പിക്‌സാകും ടോക്കിയോയില്‍ നടക്കുക.
ടോക്കിയോ ഗെയിംസ് നടക്കുക ലിംഗസമത്വം ഉറപ്പാക്കി - tokyo games update
കൊവിഡിനെ തുടര്‍ന്ന് മാറ്റിവെച്ച ടോക്കിയോ ഒളിമ്പിക്‌സ് ഈ വര്‍ഷം ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെ നടക്കും
വനിതകളും പുരുഷന്‍മാരും പങ്കെടുക്കുന്ന ഇനങ്ങള്‍ക്ക് ഒളിമ്പിക് വേദികളില്‍ തുല്യ പ്രാധാന്യം നല്‍കും. റിയോ ഒളിമ്പിക്‌സിനെ അപേക്ഷിച്ച് ഒമ്പത് മിക്‌സഡ് ഇനങ്ങളാണ് ഇത്തവണ ടോക്കിയോയില്‍ അധികമായുണ്ടാവുക. 206 ദേശീയ ഒളിമ്പിക് കമ്മിറ്റികളും ഏറ്റവും ചുരുങ്ങിയത് ഒരു പുരുഷനെയും വനിതയെയും ഗെയിംസില്‍ പങ്കെടുപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് ഐഒസി മുന്നോട്ടുവെച്ചത്. ഒളിമ്പിക്‌സിന്‍റെ ഓപ്പണിങ് സെറിമണിയിലും ലിംഗ സമത്വം ഉറപ്പാക്കുന്ന വ്യത്യസ്ഥ രീതി അവലംബിക്കും.സമാന രീതിയിലാകും ഇത്തവണ പാരാലിമ്പിക് മത്സരങ്ങളും നടക്കുക. കൊവിഡിനെ തുടര്‍ന്ന് മാറ്റിവെച്ച ടോക്കിയോ ഒളിമ്പിക്‌സ് ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് നടക്കുക.