ടോക്കിയോ: ലോക കായിക രംഗത്തിന് ശുഭ സൂചന നല്‍കി കൂറ്റന്‍ ഒളിമ്പിക് ചിഹ്നം വീണ്ടും ടോക്കിയോ നഗരത്തിന്‍റെ ഭാഗമായി. കൂറ്റന്‍ ബാര്‍ജിലാണ് 50 അടി ഉയരവും 100 അടി വീതിയുമുള്ള ഒളിമ്പിക് ചിഹ്നം എത്തിച്ചത്. നീല, കറുപ്പ്, ചുവപ്പ്, പച്ച, മഞ്ഞ നിറങ്ങളിലുള്ള വളയങ്ങള്‍ കിലോമീറ്ററുകോളോളം ദൂരെ നിന്നാല്‍ കാണാന്‍ സാധിക്കും. യോക്കോഹാമയില്‍ നിന്നും എത്തിച്ച ചിഹ്നം ടോക്കിയോയിലെ റെയിന്‍ബോ ബ്രിഡ്‌ജിന് സമീപമാണ് സ്ഥാപിച്ചിരിക്കുന്നത്.
ടോക്കിയോ ഗെയിംസ് സജീവമാകുന്നു; കൂറ്റന്‍ ഒളിമ്പിക് ചിഹ്നം നഗരത്തില്‍ - olympic hope news
നേരത്തെ ഒളമ്പിക്‌സ് കൊവിഡ് 19നെ തുടര്‍ന്ന് മാറ്റിവെച്ചപ്പോള്‍ നഗരത്തിന് പുറത്തേക്ക് കൊണ്ടുപോയ കൂറ്റന്‍ ഒളിമ്പിക് ചിഹ്നമാണ് തിരിച്ചെത്തിച്ചിരിക്കുന്നത്
നേരത്തെ കൊവിഡ് 19നെ തുര്‍ന്ന് ടോക്കിയോ ഗെയിംസ് മാറ്റിവെച്ചപ്പോള്‍ അറ്റകുറ്റപണിക്കെന്ന പേരിലാണ് വളയങ്ങള്‍ എടുത്തുമാറ്റിയത്. മാറ്റിവെച്ച ഗെയിംസ് 2021 ജൂലൈ 23 മുതല്‍ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. പാരാലിമ്പിക് ഗെയിംസ് ഓഗസ്റ്റ് 24ന് ആരംഭിക്കും. 15,400 അത്‌ലറ്റുകളാണ് ഗെയിംസിന്‍റെ ഭാഗമാവുക.
കൊവിഡ് 19 ആശങ്കകള്‍ക്ക് നടുവിലും ഒളിമ്പിക്‌സ് മുന്‍ നിശ്ചയിച്ച പ്രകാരം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്താരാഷ്‌ട്ര ഒളമ്പിക് കമ്മിറ്റിയും ജപ്പാന്‍ സര്‍ക്കാരും. വിപുലമായ തയ്യാറെടുപ്പുകളാണ് ഒളിമ്പിക്‌സിന്‍റെ ഭാഗമായി നടക്കുന്നത്. വാക്‌സിനേഷന്‍ ഉള്‍പ്പെടെ വ്യാപകമായി നടത്തി സുരക്ഷിതമായ ഗെയിംസാണ് വിഭാവനം ചെയ്‌തതെന്ന് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി ചെയര്‍മാന്‍ തോമസ് ബാക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.