ടോക്കിയോ:അന്താരാഷ്‌ട്ര ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് തോമസ് ബാക്ക് ജൂണ്‍ 11, 12 ദിവസങ്ങളില്‍ വീണ്ടം ജപ്പാന്‍ സന്ദര്‍ശിക്കും. ജപ്പാനിലെത്തുന്ന അദ്ദേഹം ടോക്കിയോ ഗെയിംസിന്‍റെ സമയ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കും.
നേരത്തെ ഈ മാസം 17ന് ജപ്പാന്‍ സന്ദര്‍ശം നടത്താനിരുന്ന തോമസ് ബാക്ക് രാജ്യത്തെ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സന്ദര്‍ശനം മാറ്റിവെക്കുകയായിരുന്നു. ഹിരോഷിമയിലത്തി ഒളിമ്പിക് ദീപശിഖാ പ്രയാണത്തില്‍ ഉള്‍പ്പെടെ പങ്കെടുക്കാനായിരുന്നു അദ്ദേഹം നേരത്തെ തീരുമാനിച്ചിരുന്നത്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലും ഒളിമ്പിക്സ് സുരക്ഷിതമായി നടത്താനാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.