കേരളം

kerala

ETV Bharat / sports

ഒളിമ്പിക്സ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി; യാത്രാ വിലക്കുമായി ജപ്പാന്‍ - tokyo games update

ടോക്കിയോ ഗെയിംസില്‍ പങ്കെടുക്കാന്‍ ജപ്പാന്‍റെ റെഡ്‌സോണില്‍ പെടാത്ത രാജ്യങ്ങളില്‍ ഒന്നിലേക്ക് ഒളിമ്പിക്‌സിന് ഒരുമാസം മുമ്പെങ്കിലും കായിക താരങ്ങളെ മാറ്റുകയാണ് ഇന്ത്യക്ക് മുന്നിലെ പോംവഴി

ടോക്കിയോ ഗെയിംസ് അപ്പ്‌ഡേറ്റ്  യാത്രാ വിലക്കുമായി ജപ്പാന്‍ വാര്‍ത്ത  tokyo games update  travel ban from japan news
ടോക്കിയോ ഗെയിംസ്

By

Published : May 14, 2021, 4:45 PM IST

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒളിമ്പിക്‌സ് പ്രതീക്ഷകൾക്ക് തിരിച്ചടിയായി ജപ്പാന്‍റെ യാത്രാ വിലക്ക്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ജപ്പാന്‍ പ്രഖ്യാപിച്ച യാത്രാ വിലക്ക് നീണ്ടാല്‍ ടോക്കിയോ ഗെയിംസില്‍ അത്‌ലറ്റുകളെ പങ്കെടുപ്പിക്കാന്‍ മറ്റുവഴികള്‍ തേടേണ്ടിവരും. കൊവിഡ് കാലത്തെ ഒളിമ്പിക്സിനെതിരെ ജപ്പാനുള്ളില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് യാത്രാ വിലക്ക് പ്രഖ്യാപിച്ചത്.

ഇന്ത്യക്ക് പുറമെ പാക്കിസ്ഥാനും നേപ്പാളും യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിലുണ്ട്. താൽക്കാലിക വിലക്കെന്ന് പറയുമ്പോഴും ഇത് എപ്പോള്‍ പിന്‍വലിക്കുമെന്ന കാര്യത്തില്‍ ജപ്പാന്‍ വ്യക്തത വരുത്തിയിട്ടില്ല. വിലക്ക് നീണ്ടാൽ ഇന്ത്യൻ അത്‌ലറ്റുകള്‍ക്ക് ജപ്പാനിൽ മത്സരിക്കാനാകില്ല.

ജപ്പാന്‍റെ റെഡ്‌സോണില്‍ പെടാത്ത രാജ്യങ്ങളില്‍ ഒന്നിലേക്ക് ഒളിമ്പിക്‌സിന് ഒരുമാസം മുമ്പെങ്കിലും കായിക താരങ്ങളെ മാറ്റുകയാണ് ഇന്ത്യക്ക് മുന്നിലെ പോംവഴി. അവിടെ നിന്നും ടോക്കിയോയിലേക്ക് പോകുമ്പോള്‍ നേരത്തെ നിശ്ചയിച്ച 14 ദിവസത്തെ ക്വാറന്‍റൈൻ മതിയാവും. പക്ഷെ ഇത് യാഥാര്‍ഥ്യമാക്കാന്‍ വലിയ വെല്ലുവിളികളാണ് മുന്നിലുള്ളത്. പല ഫെഡറേഷനുകൾക്ക് കീഴില്‍ രാജ്യത്ത് പലയിടത്തുള്ള അത്‌ലറ്റുകളെ ഒരുമിച്ച് കൊണ്ടുവരണം. ചിലരുടെ പരിശീലനം വിദേശത്താണ്.

കൂടുതല്‍ വായനക്ക്: യുണൈറ്റഡിനെ മുട്ടുകുത്തിച്ചു; ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷ സജീവമാക്കി ലിവര്‍പൂള്‍

അതേസമയം എട്ട് അത്‌ലറ്റുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതും ഇന്ത്യയുടെ ഒളിമ്പിക് ക്യാമ്പില്‍ ആശങ്ക പരത്തുന്നുണ്ട്. മലയാളി റേസ് വാക്കര്‍ കെടി ഇര്‍ഫാന്‍ അടക്കമുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ടോക്കിയോ ഗെയിംസ്.

ABOUT THE AUTHOR

...view details