കേരളം

kerala

ETV Bharat / sports

ടോക്കിയോയില്‍ മേരി കോമും മന്‍പ്രീത് സിങ്ങും പതാകവാഹകരാകും - ടോക്കിയോ ഗെയിംസ് അപ്പ്‌ഡേറ്റ്

ഒളിമ്പിക്‌സിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് പുരുഷ, വനിത താരങ്ങള്‍ ഒളിമ്പിക്‌സിന്‍റെ ഉദ്‌ഘാടന വേദിയില്‍ ഒരുമിച്ച് പതാകയേന്തുന്നത്.

tokyo games update  flag bearers of olympics news  ടോക്കിയോ ഗെയിംസ് അപ്പ്‌ഡേറ്റ്  ഒളിമ്പിക് പതാക വാഹകര്‍ വാര്‍ത്ത
കായികം

By

Published : Jul 5, 2021, 5:50 PM IST

Updated : Jul 5, 2021, 6:11 PM IST

ന്യൂഡല്‍ഹി :ടോക്കിയോ ഒളിമ്പിക്‌സിന്‍റെ ഉദ്‌ഘാടന പരിപാടിയില്‍ ബോക്‌സിങ് താരം മേരി കോമും പുരുഷ ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിങ്ങും ഇന്ത്യന്‍ പതാകവാഹകരാകും. സമാപന പരിപാടിയില്‍ ഗുസ്‌തി താരം ബജ്‌രംഗ് പൂനിയയും ഇന്ത്യന്‍ പതാകയേന്തും.

ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ടോക്കിയോ ഗെയിംസ്. ഒളിമ്പിക്‌സിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് പുരുഷ വനിത താരങ്ങള്‍ ഒരുമിച്ച് ഉദ്ഘാടന വേദിയില്‍ ഒരു രാജ്യത്തിന്‍റെ പതാകയുമായി മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കുന്നത്.

Also Read:ടോക്കിയോയില്‍ മേരി കോമും മന്‍പ്രീത് സിങ്ങും പതാകവാഹകരാകും

ഗെയിംസില്‍ ലിംഗസമത്വം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഒളിമ്പിക്‌ സംഘാടകര്‍ പുതിയ രീതി അനുവര്‍ത്തിക്കുന്നത്. 126 അത്‌ലറ്റുകളും 75 ഒഫീഷ്യല്‍സും ഉള്‍പ്പെടെ 201 അംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുക്കുക. ഗെയിംസിനുള്ള ആദ്യ സംഘം ഈ മാസം 17ന് ജപ്പാനിലേക്ക് തിരിക്കും.

കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാറ്റിവെച്ച ഒളിമ്പിക്‌സാണ് ഇത്തവണ നടക്കുന്നത്. രോഗ വ്യാപനം ആശങ്ക സൃഷ്‌ടിക്കുന്ന സാഹചര്യത്തില്‍ കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ക്ക് നടുവിലാണ് ഇത്തവണ ഗെയിംസ് നടക്കുക.

Last Updated : Jul 5, 2021, 6:11 PM IST

ABOUT THE AUTHOR

...view details