ദോഹ:ലോകകപ്പിലെ മത്സരങ്ങള്‍ കളിക്കുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദം സ്വാഭാവികമാണെന്ന് ബ്രസീല്‍ പരിശീലകന്‍ ടിറ്റെ. അതിനെ അതിജീവിച്ച് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിവുള്ളവരാണ് ബ്രസീല്‍ താരങ്ങളെന്നും കോച്ച് അഭിപ്രായപ്പെട്ടു. സെര്‍ബിയക്കെതിരായ ആദ്യ മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കാനറിപ്പടയുടെ പരിശീലകന്‍റെ പ്രതികരണം.
ലോകകപ്പില്‍ കിരീട സാധ്യത കല്‍പ്പിക്കുന്ന ടീമുകളില്‍ മുന്‍പന്തിയിലാണ് ബ്രസീലുള്ളത്. പക്ഷേ അത് താരങ്ങളില്‍ അമിത സമ്മര്‍ദം ഉണ്ടാക്കുന്നതല്ല. ബ്രസീല്‍ ടീമിന് ഫുട്‌ബോള്‍ കളിയില്‍ വലിയ ചരിത്രമുണ്ട്.