ന്യൂഡല്‍ഹി : അണ്ടര്‍ 20 ലോക അത്‍ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 400 മീറ്ററില്‍ സെക്കൻഡുകളുടെ വ്യത്യാസത്തിന് മെഡല്‍ നഷ്ടമായ പ്രിയ മോഹനെ അഭിനന്ദിച്ച് സ്റ്റാര്‍ സ്പ്രിന്‍റര്‍ ഹിമ ദാസ്. പ്രിയയുടേത് ഒരു തുടക്കം മാത്രമാണെന്നും താരത്തിന് ഇനിയും ഏറെ മുന്നോട്ട് പോവാനുണ്ടെന്നുമായിരുന്നു ഹിമയുടെ അഭിനന്ദനം.
"അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സില്‍ വനിതകളുടെ 400 മീറ്റർ ഫൈനലിൽ 52.77 സെക്കന്‍റുകള്‍ കൊണ്ട് വിസ്മയകരമായ ഫിനിഷിങ്. മികച്ച തുടക്കം പ്രിയ. ഇനിയും ഏറെ ദൂരം പോകാനുണ്ട്. ഹിമ ട്വീറ്റ് ചെയ്തു.
അതേസമയം കെനിയയിലെ നെയ്‌റോബില്‍ നടക്കുന്ന ലോക അത്‍ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ വനിതകളുടെ 400 മീറ്റര്‍ ഫൈനലില്‍ 0.54 സെക്കന്‍റുകള്‍ക്കാണ് പ്രിയയ്‌ക്ക് മൂന്നാം സ്ഥാനം നഷ്ടപ്പെട്ടത്. എന്നാല്‍ 400 മീറ്ററില്‍ കരിയറിലെ മികച്ച സമയമായ 52.77 സെക്കന്‍റ് കണ്ടെത്താന്‍ പ്രിയയ്ക്ക് സാധിച്ചു.