ടോക്കിയോ: കൊവിഡ് 19നെ തുടര്‍ന്ന് മാറ്റിവെച്ച പാരാലിമ്പിക് ഗെയിംസ് ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെ നടക്കും. ഗെയിംസ് സംഘാടകര്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാരാലിമ്പിക് ഗെയിംസ് അടുത്ത വര്‍ഷം ഓഗസ്റ്റ് 24 മുതല്‍ - പാരാലിമ്പിക് ഗെയിംസ് വാര്‍ത്ത
കൊവിഡ് 19നെ തുടര്‍ന്ന് മാറ്റിവെച്ച പാരാലിമ്പിക് ഗെയിംസ് 21 വേദികളിലായി നടക്കും. 539 വിഭാഗങ്ങളിലായാണ് മത്സരാര്‍ത്ഥികള്‍ മാറ്റുരക്കുക
പാരാലിമ്പിക് ഗെയിംസ്
ടോക്കിയോ ഒളിമ്പിക്‌സിന്‍റെ ഭാഗമായാണ് പാരാലിമ്പിക് ഗെയിംസും നടക്കുക. 21 വേദികളിലായി 539 വിഭാഗങ്ങളിലായാണ് പാരിലിമ്പിക് ഗെയിംസ് നടക്കുക. 22 കായിക മേഖലകളില്‍ നിന്നുള്ള ഭിന്നശേഷിക്കാരായ താരങ്ങള്‍ പങ്കെടുക്കും. ഒളിമ്പിക് സ്റ്റേഡിയത്തിലാണ് ഉദ്‌ഘാടന ചടങ്ങും സമാപന ചടങ്ങും നടക്കുക. വനിതകളുടെ സൈക്ലിങ്ങ് മത്സരത്തോടെയാണ് ഗെയിംസിന് തുടക്കമാകുക.