ലോസാന്‍: മാറ്റിവെച്ച ടോക്കിയോ ഓളിമ്പിക്‌സ് മുന്‍ നിശ്ചയിച്ച വേദികളില്‍ തന്നെ നടക്കുമെന്ന് അന്താരാഷ്‌ട്ര ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് തോമസ് ബാക്ക്. ടോക്കിയോ ഗെയിംസുമായി ബന്ധപ്പെട്ട യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒളിമ്പിക്‌സിനായുള്ള 43 വേദികളും സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി അംഗങ്ങളും ജപ്പാന്‍ സര്‍ക്കാരിന്‍റെയും ടോക്കിയോ മുന്‍സിപ്പാലിറ്റിയുടെയും പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
ഒളിമ്പിക്‌സ് മുന്‍ നിശ്ചയിച്ച വേദികളില്‍ തന്നെയെന്ന് ഐഒഎ - ഐഒഎ വാര്‍ത്ത
കൊവിഡ് 19 പശ്ചാത്തലത്തില്‍ 2020ല്‍ നടക്കേണ്ടിയിരുന്ന ടോക്കിയോ ഒളിമ്പിക്‌സ് 2021 ജൂലൈ 23ലേക്ക് മാറ്റിവെക്കുകയായിരുന്നു
സോഫ്റ്റ് ബോള്‍ മത്സരങ്ങളോടെയാകും ഗെയിംസ് ആരംഭിക്കുക. ഉദ്‌ഘാടനം നടക്കുന്ന 23ാം തീയ്യതിക്ക് രണ്ട് ദിവസം മുമ്പായി സോഫ്റ്റ് ബോള്‍ ടൂര്‍ണമെന്‍റ് ആരംഭിക്കും. നേരത്തെ 2020 ജൂലൈ 24 മുതല്‍ ഓഗസ്റ്റ് ഒമ്പത് വരെ നടക്കാനിരുന്ന ഒളിമ്പിക്‌സ് കൊവിഡ് 19 കാരണം 2021ലേക്ക് മാറ്റിവെക്കുകയായിരുന്നു. ഒളിമ്പിക്‌സിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഗെയിംസ് മാറ്റിവെക്കുന്നത്. കൊവിഡ് 19 പശ്ചാത്തലത്തില്‍ കഴിഞ്ഞ മാര്‍ച്ച് 24നാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. ജൂലൈ 23 മുതലാണ് 2021ല്‍ ടോക്കിയോ ഒളിമ്പിക്‌സ് നടക്കുക.