ഹേഗ്: കൊവിഡ് 19 കാരണം ഡച്ച് ഫോർമുല വണ്‍ ഗ്രാന്‍ഡ് പ്രീ അടുത്ത വർഷത്തേക്ക് മാറ്റി. 1985ന് ശേഷം ആദ്യമായാണ് ഡച്ച് ഗ്രാന്‍ഡ് പ്രീ നടത്താനിരുന്നത്. എന്നാല്‍ കൊവിഡ് 19 ആ പ്രതീക്ഷകളെല്ലാം അട്ടിമറിച്ചു. നിലവില്‍ കാണികളെ ഉൾക്കൊള്ളിച്ച് ഈ വർഷം റേസ് നടത്താനാകില്ലെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. അതിനാലാണ് ഡച്ച് ഗ്രാന്‍ഡ് പ്രീ മാറ്റിവെക്കാന്‍ തീരുമാനിച്ചത്. എന്നല്‍ അടുത്ത വർഷം എപ്പോൾ റേസ് നടത്താനാകുമെന്ന കാര്യത്തില്‍ ഇതേവരെ തീരുമാനം ആയിട്ടില്ല.
ഡച്ച് ഗ്രാന്‍ഡ് പ്രീ അടുത്ത വർഷത്തേക്ക് മാറ്റി - dutch grand prix news
1985-ന് ശേഷം ആദ്യമായി ആരംഭിച്ച ഡച്ച് ഗ്രാന്‍ഡ് പ്രീ കൊവിഡ് 19 കാരണം കാണികളെ പങ്കെടുപ്പിക്കാന്‍ സാധിക്കാത്തതിനാലാണ് 2021-ലേക്ക് മാറ്റിവെച്ചത്
ഡച്ച് ഗ്രാന്‍ഡ് പ്രീ
നേരത്തെ മെയ് മൂന്നിനായിരുന്നു ഡച്ച് ഫോർമുല വണ്‍ ഗ്രാന്‍ഡ് പ്രീ നടത്താനിരുന്നെങ്കിലും കൊവിഡ് 19 ഭീതി കാരണം പിന്നീട് മാറ്റിവെച്ചു. ഫോർമുല വണ്‍ മാനേജുമെന്‍റുമായി ചേർന്ന് 2021-ല്‍ ഗ്രാന്‍ഡ് പ്രീ നടത്തേണ്ട തീയതി സംഘാടകർ തീരുമാനിക്കും. അതേസമയം നിലവില്‍ ടിക്കറ്റ് എടുത്തവർക്കെല്ലാം അന്ന് റേസ് കാണാന്‍ അനുവാദം ഉണ്ടായിരിക്കും. എല്ലാ വർഷത്തെയും പോലെ 2020 അവസാനമാകും ഫിഫ അടുത്ത വർഷത്തേക്കുള്ള ഫോർമുല വണ്‍ ഗ്രാന്‍പ്രീ മത്സരങ്ങളുടെ തീയതികൾ പ്രഖ്യാപിക്കുക.