ന്യൂഡല്‍ഹി: ഗോവയില്‍ നടക്കാനിരുന്ന 36-ാമത് ദേശീയ ഗെയിംസ് കൊവിഡ് 19 കാരണം അനിശ്ചിതമായി മാറ്റിവെച്ചു. ഗോവന്‍ ഉപമുഖ്യമന്ത്രി മനോഹർ അജ്‌ഗോന്‍കര്‍ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഒക്‌ടോബർ 20 മുതല്‍ നവംബർ നാല് വരെ ഗെയിംസ് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിന് മുമ്പ് പലതവണ ഗെയിംസിന്‍റെ വേദി മാറ്റി നിശ്ചയിക്കുകയും ചെയ്‌തു.
36-ാമത് ദേശീയ ഗെയിംസ് അനിശ്ചിതമായി മാറ്റിവെച്ചു - goa news
നേരത്തെ ഒക്‌ടോബർ 20 മുതല്‍ നവംബർ നാല് വരെ ഗോവയില്‍ വെച്ച് ദേശീയ ഗെയിംസ് നടത്താനാണ് നിശ്ചിയിച്ചിരുന്നത്
ദേശീയ ഗെയിംസ്
അവസാനമായി ദേശീയ ഗെയിംസ് നടന്നത് 2015-ല്‍ കേരളത്തില്‍ വെച്ചാണ്. ഇതിന് ശേഷം ഗെയിംസ് നടന്നിട്ടില്ല. 2016-ല്‍ നടക്കേണ്ട ഗെയിംസാണ് ഇപ്പോൾ വീണ്ടും മാറ്റിവെച്ചിരിക്കുന്നത്. അതേസമയം ഗെയിംസ് മുന്‍ നിശ്ചയിച്ച പ്രകാരം നടന്നേക്കുമെന്ന് പ്രതീക്ഷ പങ്കുവെച്ച് ഐഒഎ പ്രസിഡന്‍റ് നരേന്ദ്ര ബത്ര മുന്നോട്ട് വന്നു.