ബാങ്കോക്ക്:തായ്‌ലൻഡ് ഓപ്പണില്‍ ഇന്ത്യന്‍ താരം പി വി സിന്ധു സെമിയില്‍. ലോക ഒന്നാം നമ്പര്‍ താരം അകാനെ യമാഗുച്ചിയെ 21-15, 20-22, 21-13 എന്ന സ്‌കോറിന് തകര്‍ത്താണ് ഇന്ത്യന്‍ താരം മുന്നേറിയത്. 51 മിനിറ്റ് നീണ്ട പേരാട്ടത്തിനൊടുവിലാണ് സിന്ധു വിജയം സ്വന്തമാക്കിയത്.
തായ്‌ലൻഡ് ഓപ്പണ്‍: ലോക ഒന്നാം നമ്പര്‍ താരത്തെ തകര്‍ത്ത് പി വി സിന്ധു സെമിയില്‍ - പി വി സിന്ധു
ചൈനീസ് താരം ചെന്‍ യുഫേയ് ആണ് സെമിയില്‍ സിന്ധുവിന്‍റെ എതിരാളി
![തായ്‌ലൻഡ് ഓപ്പണ്‍: ലോക ഒന്നാം നമ്പര്‍ താരത്തെ തകര്‍ത്ത് പി വി സിന്ധു സെമിയില്‍ thailand open thailand open badminton pv sindhu bwf thailand open പി വി സിന്ധു തായ്‌ലന്‍റ് ഓപ്പണ്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15340525-thumbnail-3x2-pvs.jpg)
തായ്‌ലന്‍റ് ഓപ്പണ്‍: ലോക ഒന്നാം നമ്പര്‍ താരത്തെ തകര്‍ത്ത് പി വി സിന്ധു സെമിയില്‍
സെമിയില്‍ ചൈനീസ് താരം ചെന്‍ യുഫേയ് ആണ് സിന്ധുവിന്‍റെ എതിരാളി. നിലവിലെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവാണ് ചൈനീസ് താരം. ചെന്‍ യുഫേയ്‌ക്കെതിരെ മികച്ച റെക്കോഡാണ് സിന്ധുവിനുള്ളത്.
ഈ വര്‍ഷം ആദ്യം നടന്ന ഏഷ്യന്‍ ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ യമാഗുച്ചിയൊട് പിവി സിന്ധു പരാജയപ്പെട്ടിരുന്നു. ടൂര്‍ണമെന്‍റില്‍ സെമി ഫൈനലിലായിരുന്നു സിന്ധുവിന്‍റെ തോല്‍വി. ഇന്ത്യന്‍ താരത്തെ മറികടന്ന് ഫൈനലില്‍ പ്രവേശിച്ച യമാഗുച്ചി ചൈനീസ് താരം വാങ് സിയോടാണ് കലാശപോരാട്ടത്തില്‍ തോറ്റത്.