കേരളം

kerala

ETV Bharat / sports

Viral Video | ടെന്നിസ് മത്സരത്തില്‍ തോറ്റു ; എതിരാളിയുടെ കരണം പുകച്ച് കൗമാര താരം - Tennis Viral Video

സംഭവം ഘാനയിൽ നടന്ന ഐടിഎഫ് ജൂനിയേഴ്‌സ് ടൂർണമെന്‍റിനിടെ

Tennis Player Slaps Opponent After Losing Match  ITF Juniors tournament  ടെന്നീസ് മത്സരത്തില്‍ തോറ്റു; എതിരാളിയുടെ കരണം പുകച്ച് കൗമാര താരം  ഐടിഎഫ് ജൂനിയേഴ്‌സ് ടൂർണമെന്‍റ്  Tennis Viral Video  ടെന്നീസ് വൈറല്‍ വീഡിയോ
Viral Video: ടെന്നീസ് മത്സരത്തില്‍ തോറ്റു; എതിരാളിയുടെ കരണം പുകച്ച് കൗമാര താരം

By

Published : Apr 6, 2022, 4:31 PM IST

അക്ര (ഘാന) : കളിയില്‍ തോറ്റതിന് പിന്നാലെ എതിരാളിയുടെ കരണത്തടിച്ച് കൗമാര ടെന്നിസ് താരം. ഘാനയിൽ നടന്ന ഐടിഎഫ് ജൂനിയേഴ്‌സ് ടൂർണമെന്‍റിനിടെയാണ് സംഭവം. ഫ്രാന്‍സിന്‍റെ മൈക്കല്‍ കൗമ, ഘാനയുടെ റാഫേല്‍ നി അങ്കാര എന്നിവര്‍ തമ്മിലായിരുന്നു മത്സരം.

മത്സരത്തില്‍ ഫ്രാന്‍സ് താരമായ കൗമ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് പരസ്പരം ഹസ്‌തദാനം നടത്തിയെങ്കിലും അതിനിടെ കൗമ എതിരാളിയായ അങ്കാരയുടെ മുഖത്തടിക്കുകയായിരുന്നു. കാണികളിലൊരാള്‍ പകര്‍ത്തിയ സംഭവത്തിന്‍റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

also read:കൊറിയൻ ഓപ്പണ്‍ | സാത്വിക്‌ സായിരാജ് -ചിരാഗ് ഷെട്ടി സഖ്യം രണ്ടാം റൗണ്ടില്‍

ടൂര്‍ണമെന്‍റില്‍ പങ്കെടുത്തവരില്‍ കിരീട സാധ്യതയുള്ള താരമായിരുന്നു 15കാരനായ കൗമ. മത്സരത്തില്‍ 6-2, 6-7, 7-6 എന്ന സ്‌കോറിനായിരുന്നു ഫ്രാന്‍സ് താരത്തിന്‍റെ തോല്‍വി.

ABOUT THE AUTHOR

...view details