ബേസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്) :സ്വിസ് ഓപ്പൺ ബാഡ്‌മിന്‍റൺ ടൂര്‍ണമെന്‍റില്‍ പുരുഷ സിംഗിൾസ് ഫൈനലില്‍ ഇടം നേടി ഇന്ത്യയുടെ മലയാളി താരം എച്ച്എസ് പ്രണോയ്. സെമി ഫൈനല്‍ മത്സരത്തില്‍ ഇന്തോനേഷ്യയുടെ ആന്‍റണി സിനിസുകയെയാണ് ഇന്ത്യന്‍ താരം കീഴടക്കിയത്.
72 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് പ്രണോയ് ജയിച്ച് കയറിയത്. സ്‌കോര്‍: 21-19, 19-21, 21-18. സെന്‍റ് ജേക്കബ്ഷാലെയിലെ കോർട്ട് 2ലാണ് മത്സരം നടന്നത്. ഫൈനലില്‍ ഇന്തോനേഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയാണ് പ്രണോയിയുടെ എതിരാളി.