ബിർമിങ്‌ഹാം: കോമൺവെൽത്ത് ഗെയിംസ് നീന്തലില്‍ ഇന്ത്യയുടെ ശ്രീഹരി നടരാജ് ഫൈനലില്‍. പുരുഷന്മാരുടെ 100 മീറ്റർ ബാക്ക്‌സ്ട്രോക്ക് സെമിയില്‍ 54:55 സെക്കൻഡിൽ ഫിനിഷ് ചെയ്‌താണ് 21കാരനായ താരം ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. ഹീറ്റ്സിൽ നാലാമതും മൊത്തത്തിൽ ഏഴാമതുമാണ് താരം ഫിനിഷ് ചെയ്‌തത്.
കോമൺവെൽത്ത് ഗെയിംസ്: ശ്രീഹരി നടരാജ് ഫൈനലില്‍ - കോമൺവെൽത്ത് ഗെയിംസ്
പുരുഷന്മാരുടെ 100 മീറ്റർ ബാക്ക്‌സ്ട്രോക്ക് സെമിയില്‍ 54:55 സെക്കൻഡിൽ ഫിനിഷ് ചെയ്‌താണ് ശ്രീഹരി നടരാജ് ഫൈനല്‍ ഉറപ്പിച്ചത്.
ഞായറാഴ്‌ചയാണ് മത്സരത്തിന്‍റെ ഫൈനല്‍ നടക്കുക. 53.67 സെക്കൻഡില്‍ മത്സരം പൂര്‍ത്തിയാക്കിയ ദക്ഷിണാഫ്രിക്കൻ താരം പീറ്റർ കോട്‌സെയാണ് നിലവില്‍ മുന്നിലുള്ളത്. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ നീന്തൽ താരമാകാനാണ് ശ്രീഹരി ഞായറാഴ്‌ച ഇറങ്ങുക.
2010ൽ ഡൽഹില്‍ പാര സ്വിമ്മിങ്ങില്‍ വെങ്കലം നേടിയ പ്രശാന്ത കർമാക്കര്‍ മാത്രമാണ് ഗെയിംസിന്‍റെ ചരിത്രത്തില്‍ ഇതേവരെ ഇന്ത്യയ്‌ക്കായി നീന്തലില്‍ മെഡല്‍ നേടിയത്. അതേസമയം ഒളിമ്പിക്സിൽ എ ഹീറ്റ് വിഭാഗത്തിൽ നീന്തുന്ന ആദ്യ ഇന്ത്യക്കാരനാവാന്‍ ശ്രീഹരി നടരാജിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ടോക്കിയോ ഒളിമ്പിക്‌സിലാണ് താരത്തിന്‍റെ നേട്ടം.