ബർമിങ്‌ഹാം: കോമൺവെൽത്ത് ഗെയിംസ് അഞ്ചാം ദിനത്തിൽ ജൂഡോയിൽ നിന്ന് രണ്ട് മെഡൽ സ്വന്തമാക്കി ഇന്ത്യ. വനിത വിഭാഗത്തിൽ സുശീല ദേവി വെള്ളി നേടിയപ്പോൾ പുരുഷ വിഭാഗത്തിൽ വിജയ് കുമാർ യാദവ് വെങ്കലം സ്വന്തമാക്കി. അതോടൊപ്പം വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജസ്‌ലീന്‍ സിങ് സെയ്‌നി തോറ്റു.
വനിതകളുടെ 48 കിലോ വിഭാഗത്തിലാണ് സുശീല വെള്ളി മെഡൽ നേടിയത്. ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ മിഷേല വൈറ്റ്ബൂയിയോട് താരം പരാജയപ്പെട്ടത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സുശീല ദേവിയുടെ രണ്ടാം വെള്ളി മെഡലാണിത്.