ന്യൂഡല്‍ഹി : ജയിലില്‍ പ്രത്യേക ഭക്ഷണം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സാഗര്‍ റാണ കൊലക്കേസ് പ്രതി സുശീൽ കുമാര്‍ നല്‍കിയ ഹര്‍ജി വിധി പറയാനായി മാറ്റി. ഡല്‍ഹി രോഹിണി കോടതിയിലെ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് സത്‌വീർ സിങ് ലംബയാണ് ബുധനാഴ്ചത്തേക്ക് ഹര്‍ജി മാറ്റിയത്.
ഗുസ്തി താരമായ സുശീലിന് ഉയര്‍ന്ന പ്രോട്ടീനടങ്ങിയ ഭക്ഷണവും അനുബന്ധ ഭക്ഷണവും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ പ്രദീപ് റാണയാണ് കോടതി മുമ്പാകെ പ്രത്യേക അപേക്ഷ നല്‍കിയത്. കേസില്‍ പ്രധാന പ്രതികളിലൊരാണ് സുശീലെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.