തിരുവനന്തപുരം:കേരളത്തിൻ്റെ ആവേശമായ സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തലസ്ഥാന നഗരി ഒരുങ്ങി കഴിഞ്ഞു. തിരുവനന്തപുരത്തിന്‍റെ ഹൃദയഭാഗത്ത് തന്നെ സ്ഥിതി ചെയ്യുന്ന ചന്ദ്രശേഖർ നായർ സ്റ്റേഡിയo, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലായി ഡിസംബര്‍ മൂന്ന് മുതൽ ആറ് വരെയാണ് മത്സരങ്ങൾ നടക്കുക. മത്സരത്തിനായി വരുന്ന വിദ്യാർഥികൾക്ക് താമസം, യാത്ര സൗകര്യം, ഭക്ഷണം തുടങ്ങിയ ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു.
ആധുനിക ടെക്നോളജികളടക്കം ഒരു തരത്തിലും പരാതിയുയരാത്ത ക്രമീകരണങ്ങളാണ് ഇത്തവണത്തെ കായികോത്സവത്തിലുണ്ടാകുക. ഇന്ത്യയിൽ ആദ്യമായി ഫ്ലഡ് ലൈറ്റ് വെളിച്ചത്തിൽ രാത്രിയും മത്സരങ്ങൾ നടക്കുമെന്നതാണ് ഇത്തവണത്തെ കായികോത്സവത്തിന്‍റെ സവിശേഷത. കൃത്യമായ ഷെഡ്യൂളോടെ രണ്ട് സ്‌റ്റേഡിയത്തിലുമായാണ് മത്സരം നടക്കുക.