ന്യൂഡല്‍ഹി:സയ്യിദ് മോദി ഇന്‍റർനാഷണൽ ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യയുടെ മുൻനിര പുരുഷ സിംഗിൾസ് താരങ്ങളായ കിഡംബി ശ്രീകാന്തും, ഇന്ത്യന്‍ ഓപ്പൺ 2022 വിജയിയുമായ ലക്ഷ്യ സെന്നും പിൻമാറി.
ഇന്ത്യന്‍ ഓപ്പണിനിടെ ശ്രീകാന്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായ മത്സരങ്ങള്‍ തളര്‍ത്തിയതായി 20കാരനായ സെന്‍ പറഞ്ഞു. ഈ സമയം പരിപൂര്‍ണ വിശ്രമത്തിനായി ചെലവാക്കാന്‍ ആഗ്രഹിക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു.