മ്യൂൽഹൈം ആൻ ഡെർ റൂർ :ജർമൻ ഓപ്പൺ സൂപ്പർ 300 ബാഡ്മിന്റൺ ടൂർണമെന്റിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ച് ഇന്ത്യൻ താരങ്ങളായ പി.വി സിന്ധുവും, കിഡംബി ശ്രീകാന്തും. ഏഴാം സീഡായ സിന്ധു തായ്ലന്റിന്റെ ബുസാനൻ ഒങ്ബാംരുങ്ഫാനെ തോൽപ്പിച്ചപ്പോൾ, എട്ടാം സീഡായ ശ്രീകാന്ത് ഫ്രാൻസിന്റെ ലോക 39-ാം നമ്പർ താരം ബ്രൈസ് ലെവർഡെസിനെയാണ് പരാജയപ്പെടുത്തിയത്.
രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ സിന്ധു തായ്ലന്റിന്റെ ബുസാനൻ ഒങ്ബാംരുങ്ഫാനെ നേരിട്ടുള്ള സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. 21-8, 21-7 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം.
ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് ലോക 11-ാം നമ്പർ താരമായ ശ്രീകാന്തിന്റെ വിജയം. ആദ്യ സെറ്റ് അനായാസം നേടിയ ശ്രീകാന്തിന് രണ്ടാം സെറ്റിൽ അടിപതറി. എന്നാൽ മൂന്നാം സെറ്റിൽ ശക്തമായി തിരച്ചുവന്ന് താരം ജയം നേടുകയായിരുന്നു. സ്കോർ : 21-10 13-21 21-7.