കേരളം

kerala

ETV Bharat / sports

ഡയമണ്ട് ലീഗ്; ലോങ്ജംപിൽ ശ്രീശങ്കർ ആറം സ്ഥാനത്ത് - മൊണോക്കോ ഡയമണ്ട് ലീഗ്

മൊണോക്കോ ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സിലെ അരങ്ങേറ്റ മത്സരത്തില്‍ 7.94 മീറ്റർ മാത്രമാണ് ശ്രീശങ്കറിന് ചാടാൻ സാധിച്ചത്.

Murali Sreeshankar  Long jumper Sreeshankar in Diamond League  Sreeshankar in Monaco  Sreeshankar finishes sixth  India athletics updates  ഡയമണ്ട് ലീഗ് 2022  ശ്രീശങ്കർ ഡയമണ്ട് ലീഗ്  ഡയമണ്ട് ലീഗിൽ ശ്രീശങ്കർ ആറാം സ്ഥാനത്ത്  എം ശ്രീശങ്കർ  ലോങ്ജംപിൽ ശ്രീശങ്കർ ആറം സ്ഥാനത്ത്  മൊണോക്കോ ഡയമണ്ട് ലീഗ്  ശ്രീശങ്കർ
ഡയമണ്ട് ലീഗ്; ലോങ്ജംപിൽ ശ്രീശങ്കർ ആറം സ്ഥാനത്ത്

By

Published : Aug 11, 2022, 5:09 PM IST

മൊണോക്കോ:മൊണോക്കോ ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സിലെ അരങ്ങേറ്റ മത്സരത്തിൽ മലയാളി താരം എം ശ്രീശങ്കറിന് ആറാം സ്ഥാനം. കോമൺ‌വെൽത്ത് ഗെയിംസ് ലോങ്ജംപിൽ ഇന്ത്യക്കായി വെള്ളി നേടിയ ശ്രീശങ്കറിന് 7.94 മീറ്റർ മാത്രമാണ് ഡയമണ്ട് ലീഗിൽ ചാടാൻ സാധിച്ചത്.

8.35 മീറ്റര്‍ ചാടിയ ക്യൂബയുടെ മൈക്കേല്‍ മാസ്സോക്കാണ് ഈയിനത്തിൽ സ്വര്‍ണം. ലോകചാമ്പ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേതാവും നിലവിലെ ഒളിമ്പിക് ചാമ്പ്യനുമായ ഗ്രീസിന്‍റെ മില്‍റ്റിയാഡിസ് ടെൻറോഗ്ലു (8.31 മീറ്റര്‍) വെള്ളിയും അമേരിക്കയുടെ മാര്‍ക്വിസ് ഡെന്‍ഡി (8.31 മീറ്റര്‍) വെങ്കലവും നേടി.

തന്‍റെ അഞ്ചാം ശ്രമത്തിലാണ് ശ്രീശങ്കർ 7.94 മീറ്റർ ദൂരം കണ്ടെത്തിയത്. കഴിഞ്ഞ മാസം യുഎസിലെ യൂജിനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 7.96 മീറ്റർ ചാടി ഏഴാം സ്ഥാനത്തായിരുന്നു ശ്രീശങ്കർ. കോമണ്‍വെൽത്ത് ഗെയിംസിൽ 8.08 മീറ്റർ ചാടിയാണ് ശ്രീശങ്കർ വെള്ളി നേടിയിരുന്നത്.

ലോങ്ജംപിൽ ദേശീയ റെക്കോഡിനുടമ കൂടിയാണ് ഈ മലയാളി താരം. 8.39 മീറ്ററാണ് ശ്രീശങ്കറിന്‍റെ കരിയറിലെ ഏറ്റവും മികച്ച ദൂരം. ഈ ദൂരം ചാടാൻ സാധിച്ചിരുന്നെങ്കിൽ ശ്രീശങ്കറിന് ഡയമണ്ട് ലീഗിൽ സ്വർണം നേടാൻ സാധിക്കുമായിരുന്നു.

ABOUT THE AUTHOR

...view details