കേരളം

kerala

ETV Bharat / sports

പി.ആര്‍ ശ്രീജേഷും നീരജ് ചോപ്രയുമടക്കമുള്ള താരങ്ങള്‍ ഖേൽരത്‌ന പുരസ്‌കാരം ഏറ്റുവാങ്ങി

കഴിഞ്ഞ നാല് വര്‍ഷകാലയളവില്‍ കായികരംഗത്ത് അതിശയകരവും മികച്ചതുമായ പ്രകടനം നടത്തിയവരെയാണ് മേജർ ധ്യാൻചന്ദ് ഖേൽരത്‌ന അവാർഡിന് തെരഞ്ഞെടുത്തിരുന്നത്.

Khel Ratna Award  P.R Sreejesh  Neeraj Chopra  Mithali Raj  sunil Chhetri  പി.ആര്‍ ശ്രീജേഷ്  നീരജ് ചോപ്ര  ഖേൽരത്‌ന  സുനിൽ ഛേത്രി  മിതാലി രാജ്
പി.ആര്‍ ശ്രീജേഷും നീരജ് ചോപ്രയുമടക്കമുള്ള താരങ്ങള്‍ ഖേൽരത്‌ന പുരസ്‌കാരം ഏറ്റുവാങ്ങി

By

Published : Nov 13, 2021, 5:56 PM IST

ന്യൂഡല്‍ഹി: ഹോക്കി താരം ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷ്, ഒളിമ്പിക്‌സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര, ഗുസ്തി താരം രവികുമാർ, പാരാ ഷൂട്ടർ അവനി ലേഖര, ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി, ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് എന്നിവരുൾപ്പെടെ 11 കായികതാരങ്ങൾ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരം ഏറ്റുവാങ്ങി.

രാഷ്‌ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്‌ക്കാരം വിതരണം ചെയ്‌തത്. ലവ്‌ലിന ബോര്‍ഗോഹിന്‍ ( ബോക്‌സിങ് ), സുമിത് ആന്‍റില്‍ ( പാരാ അത്‌ലറ്റിക്‌സ് ), പ്രമോദ് ഭഗത് ( പാരാ ബാഡ്‌മിന്‍റണ്‍ ), മനീഷ് നര്‍വാള്‍ ( പാരാ ഷൂട്ടിങ് ), മന്‍പ്രീത് സിങ് ( ഹോക്കി ) എന്നിവരാണ് രാഷ്ട്രപതിയില്‍ നിന്നും പുരസ്‌ക്കാരമേറ്റ് വാങ്ങിയ മറ്റ് താരങ്ങള്‍.

പാരാ ബാഡ്‌മിന്‍റണ്‍ താരം കൃഷ്‌ണ നഗറും പുരസ്‌ക്കാരത്തിന് അര്‍ഹനായിരുന്നുവെങ്കിലും അമ്മയുടെ പെട്ടെന്നുള്ള വിയോഗത്തെത്തുടർന്ന് ചടങ്ങിനെത്താനായില്ല. അതേസമയം ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ ഹോക്കി ടീമിലെ പി.ആര്‍ ശ്രീജേഷിനും മന്‍പ്രീത് സിങ്ങും ഒഴികെ മറ്റ് അംഗങ്ങള്‍ അര്‍ജുന പുരസ്‌കാരത്തിനാണ് അര്‍ഹരായത്.

also read: യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ എമ്മ റഡുകാനുവിന് പുതിയ പരിശീലകന്‍

കഴിഞ്ഞ നാല് വര്‍ഷകാലയളവില്‍ കായികരംഗത്ത് അതിശയകരവും മികച്ചതുമായ പ്രകടനം നടത്തിയവരെയാണ് മേജർ ധ്യാൻചന്ദ് ഖേൽരത്‌ന അവാർഡിന് തെരഞ്ഞെടുത്തിരുന്നത്.

ABOUT THE AUTHOR

...view details