ചണ്ഡിഖഡ്:കൊവിഡ് ബാധിതനായ ഇന്ത്യന്‍ സ്പ്രിന്‍റ് ഇതിഹാസം മില്‍ഖ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ കരുതലിന്‍റെ ഭാഗമായാണ് 91കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മകന്‍ ജീവ മില്‍ഖ സിങ് അറിയിച്ചു. മില്‍ഖയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് മെയ് 20 മുതല്‍ക്ക് മില്‍ഖ ചണ്ഡിഗഡിലെ വീട്ടിൽ ഐസോലേഷനിലായിരുന്നു.
also read: യൂറോ കപ്പ്: സ്പാനിഷ് ടീമിനെ പ്രഖ്യാപിച്ചു; റാമോസ് പുറത്ത്
'പറക്കും സിങ്' (ദി ഫ്ലൈയിങ് സിങ്) എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മില്‍ഖ സിങ് ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും 400 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ ഏക ഇന്ത്യൻ അത്‌ലറ്റാണ്.
1958, 1962ലെയും ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡലുകളും നേടി. 1956ൽ മെൽബണിൽ നടന്ന സമ്മർ ഒളിമ്പിക്സ്, 1960 റോമിലെ സമ്മർ ഒളിമ്പിക്സ്, 1964ൽ ടോക്കിയോയിൽ നടന്ന സമ്മർ ഒളിമ്പിക്സ് എന്നിവയിൽ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. കായിക നേട്ടങ്ങൾക്കുള്ള അംഗീകാരമായി ഇന്ത്യയിലെ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയായ പത്മശ്രീ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.