ഗുല്‍മാർഗ്:പ്രഥമ ഖേലോ ഇന്ത്യ ശീതകാല ഗെയിംസ് കശ്‌മീരിലെ ഗുല്‍മാർഗില്‍ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു ഉദ്‌ഘാടനം ചെയ്‌തു. ഉദ്‌ഘാടനത്തോടനുബന്ധിച്ച നടന്ന പരിപാടികളിലും കായിക മന്ത്രി പങ്കെടുത്തു. ശീതകാല ഗെയിംസിന്‍റെ രണ്ടാം പാദ മത്സരങ്ങളാണ് ഗുല്‍മാർഗില്‍ ആരംഭിച്ചിരിക്കുന്നത്. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഗെയിംസില്‍ 900-ത്തോളം കായിക താരങ്ങൾ പങ്കെടുക്കും.
ശീതകാല ഗെയിംസ് കിരണ്‍ റിജിജു ഉദ്‌ഘാടനം ചെയ്‌തു - കിരണ്‍ റിജിജു വാർത്ത
അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ശീതകാല ഗെയിംസില്‍ 20 സംസ്ഥാനങ്ങളില്‍ നിന്നുള്ള 900-ത്തോളം കായിക താരങ്ങൾ പങ്കെടുക്കും
കേന്ദ്ര കായിക മന്ത്രാലയവും ജമ്മു കശ്‌മീർ സ്പോർട്സ് കൗണ്‍സിലും ചേർന്നാണ് ഗെയിംസ് സംഘടിപ്പിക്കുന്നത്. രാജ്യത്ത് ശീതകായ കായിക ഇനങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗെയിംസ് സംഘടിപ്പിക്കുന്നത്. 20 രാജ്യങ്ങളില്‍ നിന്നുള്ള കായിക താരങ്ങൾ 10 വിഭാഗങ്ങളിലായി മത്സരിക്കും.
സ്നോ റഗ്ബി, സ്‌നോ ബാസ്‌കറ്റ് ബോൾ, ഐസ് ഹോക്കി, ഐസ് സ്‌കേറ്റിങ് തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരം നടക്കുക. നേരത്തെ ഫെബ്രുവരി മൂന്നാം വാരം ഗെയിംസിലെ ആദ്യപാദ മത്സരങ്ങൾ ലഡാക്കില്‍ നടന്നിരുന്നു . മൂന്ന് പാദങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.