കാഠ്‌മണ്ഡു:ദക്ഷിണേഷ്യന്‍ ഗെയിംസ് സമാപിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ 264 മെഡലുകളുമായി ഇന്ത്യ ബഹുദൂരം മുന്നില്‍. 138 സ്വർണവും 83 വെള്ളിയും 43 വെങ്കലവും അടങ്ങുന്നതാണ് ഇന്തയുടെ സമ്പാദ്യം. 89 മെഡലുകളുടെ വ്യത്യാസത്തില്‍ 176 മെഡലുമായി ആതിഥേയരായ നേപ്പാളാണ് രണ്ടാം സ്ഥാനത്ത്.
ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ മുന്നേറ്റം - ദക്ഷിണേഷ്യന്‍ ഗെയിംസ് വാർത്ത
ഗെയിംസ് സമാപിക്കന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ 138 സ്വർണം ഉൾപ്പെടെ 264 മെഡലുകളുമായി ഇന്ത്യ ബഹുദൂരും മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള നേപ്പാളിനേക്കാൾ 89 മെഡലുകളാണ് ഇന്ത്യക്ക് കൂടുതല്‍ ഉള്ളത്.
ഗൗരവ് ബാലിയാനും അനിത ഷിയോറനുമാണ് വെള്ളിയാഴ്ച്ച അവസാനം ഇന്ത്യക്കായി സ്വർണം നേടിയത്. പുരഷന്‍മാരുടെ 74 കിലോ വിഭാഗം റസ്ലിങ്ങില്‍ ബാലിയാനും വനിതകളുടെ 68 കിലോ വിഭാഗം റസ്ലിങ്ങില്‍ ഷിയോറനും വിജയിച്ചു. ഇരുവർക്കും ഫൈനല്‍ മത്സരത്തില്‍ എതിരാളികൾ വെല്ലുവിളി ഉയർത്തിയില്ല. 2016-ന് ശേഷം അന്താരാഷ്‌ട്ര മത്സത്തില്‍ തിരിച്ചെത്തിയ ഷിയോറൻ ശ്രീലങ്കൻ എതിരാളിയെ 48 സെക്കന്‍റ് കൊണ്ട് കീഴടക്കി. ബംഗ്ലാദേശിനും ശ്രീലങ്കൻ എതിരാളികൾക്കുമെതിരെ ഏകപക്ഷീയമായ വിജയം നേടിയ ബാലിയൻ മികച്ച പ്രകടമാണ് പുറത്തെടുത്തത്.
പുരുഷ, വനിതാ വിഭാഗങ്ങളിലായി എഴ് വീതം സ്വർണം ഉൾപ്പെടെ 14 സ്വർണമെഡലുകളാണ് തിങ്കളാഴ്ച്ച ഇന്ത്യ സ്വന്തമാക്കിയത്. ഞായറാഴ്ച്ച ഒളിമ്പ്യന്‍ സാക്ഷി മാലിക്ക് ഉൾപ്പെടെയുള്ള താരങ്ങളും ഇന്ത്യക്കായി സ്വർണമെഡല്‍ സ്വന്തമാക്കിയിരുന്നു.