കാഠ്‌മണ്ഡു:ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 132 ആയി ആയി. 63 സ്വർണവും 45 വെള്ളിയും 24 വെങ്കലവും ഉൾപ്പെടുന്നതാണ് ഗെയിംസില്‍ ഇന്ത്യയുടെ സമ്പാദ്യം. അത്‌ലറ്റിക്സില്‍ ഇന്ത്യ 24 സ്വർണവും 18 വെള്ളിയും ആറ് വെങ്കലവും നേടി.
ദക്ഷിണേഷ്യന്‍ ഗെയിംസ്; മെഡല്‍നേട്ടം 132 ആയി - ദക്ഷിണേഷ്യന്‍ ഗെയിംസ് വാർത്ത
63 സ്വർണവും 45 വെള്ളിയും 24 വെങ്കലവും ഉൾപ്പെടെ 132 മെഡലുകളാണ് ഗെയിംസില്‍ ഇന്ത്യയുടെ സമ്പാദ്യം.
വുഷു, ഭാരോദ്വഹനം, നീന്തൽ, ഷൂട്ടിംഗ്, തായ്‌ക്വോണ്ടോ എന്നിവയിൽ 16 സ്വർണം നേടിയ വനിതാ അത്‌ലറ്റുകളാണ് മെഡല്‍ വേട്ടയില്‍ മുന്നില്‍. വുഷുവിൽ ആറ് സ്വർണം അടക്കം ഇന്ത്യ അഞ്ച് മെഡലുകൾ സ്വന്തമാക്കി. ഇന്ത്യൻ ഷൂട്ടർമാരും ഗെയിംസില്‍ ആധിപത്യം പുലർത്തി. നാല് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടുന്നതാണ് ഷൂട്ടിങ്ങിലെ ഇന്ത്യയുടെ നേട്ടം.
വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനുകളിൽ ഇന്ത്യ സ്വർണവും വെള്ളിയും വെങ്കലവും സ്വന്തമാക്കി. തായ്‌ക്വോണ്ടോയില്‍ മൂന്ന് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യന്‍ സംഘം സ്വന്തമാക്കിയത്. 37 സ്വർണം അടക്കം 103 മെഡലുകളാണ് രണ്ടാം സ്ഥാനത്തുള്ള നേപ്പാളിന്‍റെ സമ്പാദ്യം. 27 വെള്ളിയും 39 വെങ്കലവും നേപ്പാൾ ഗെയിംസില്‍ സ്വന്തമാക്കി. മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കക്ക് 110 മെഡലുകളാണ് ഉള്ളത്.