കാഠ്‌മണ്ഡു: ദക്ഷിണേഷ്യന്‍ ഗെയിംസിലെ മെഡല്‍ വേട്ടയില്‍ ഇന്ത്യ വീണ്ടും ഒന്നാമത്. 40 സ്വർണവും 31 വെള്ളിയും 15 വെങ്കലവും മടക്കം 77 മെഡലുകൾ ഇന്ത്യ സ്വന്തമാക്കി. രണ്ടാം സ്ഥാനത്തുള്ള നേപ്പാൾ 74 മെഡലുകൾ നേടി. 30-സ്വർണവും 16 വെള്ളിയും 28 വെങ്കലവും അടങ്ങുന്നതാണ് നേപ്പാളിന്‍റെ മെഡല്‍ നേട്ടം. ദക്ഷിണേഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യന്‍ സംഘത്തെ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്‌ജു ട്വീറ്റിലൂടെ അഭിനന്ദിച്ചു.
ദക്ഷിണേഷ്യന്‍ ഗെയിംസ്; മെഡല്‍ വേട്ടയില്‍ ഇന്ത്യന്‍ മുന്നേറ്റം - South Asian Games news
ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ 86 മെഡലുകൾ സ്വന്തമാക്കി. 74 മെഡലുമായി നേപ്പാളാണ് രണ്ടാം സ്ഥാനത്ത്
ഭാരദ്വഹന മത്സരത്തില്‍ ഇന്ത്യ ഇന്ന് രണ്ട് സ്വർണം സ്വന്തമാക്കി. വനിതകളുടെ 49 കിലോ വിഭാഗത്തില്‍ സ്‌നേഹാ സോറെനും പുരുഷന്‍മാരുടെ 45 കിലോ വിഭാഗത്തില്‍ ജില്ലി ദലബഹേരയും സ്വർണം നേടി.
ഇന്നലെ നടന്ന മത്സരങ്ങളില്‍ ഇന്ത്യന്‍ താരങ്ങൾ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. 28 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. 17 സ്വർണവും ഏഴ് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടുന്നതായിരുന്നു ഇന്ത്യയുടെ മെഡല്‍ നേട്ടം. ഷൂട്ടിങ്ങില്‍ അന്ന രാജ്, ഗൗരിര ഷിയോറാന്‍, നീരജ് കൗർ സഖ്യം സ്വർണം സ്വന്തമാക്കി. 25 മീറ്റർ സ്‌പോർട്സ് പിസ്‌റ്റൾ ടീം ഇവന്‍റിലാണ് മൂന്നംഗ സംഘം സ്വർണം സ്വന്തമാക്കിയത്.