കേരളം

kerala

ETV Bharat / sports

പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് പങ്കിട്ട് സൺ ഹ്യും മിനും മുഹമ്മദ് സലായും

23 ഗോളുകള്‍ വീതം നേടിയാണ് സൺ ഹ്യും മിനും മുഹമ്മദ് സലായും സീസണിലെ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തിയത്.

Son Heung min becomes first Asian to win Premier League s Golden Boot  Son Heung  Mohamed Salah  Son Heung min shares Golden Boot award with Mohamed Salah  Liverpool s Mohamed Salah and Tottenham Hotspur s Son Heung min won Premier League Golden Boot  പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ബൂട്ട് നേടുന്ന ആദ്യ ഏഷ്യാക്കാരനായി സൺ ഹ്യും മിന്‍  പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് പങ്കിട്ട് സൺ ഹ്യും മിനും മുഹമ്മദ് സലായും  സൺ ഹ്യും മിന്‍
പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് പങ്കിട്ട് സൺ ഹ്യും മിനും മുഹമ്മദ് സലായും; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യാക്കാരനായി നോര്‍ത്ത് കൊറിയന്‍ താരം

By

Published : May 23, 2022, 7:54 AM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുന്ന ആദ്യ ഏഷ്യാക്കാരനായി ടോട്ടനത്തിന്‍റെ നോർത്ത് കൊറിയൻ താരം സൺ ഹ്യും മിന്‍. ലിവര്‍പൂളിന്‍റെ ഈജിപ്‌ഷ്യന്‍ താരം മുഹമ്മദ് സലായോടൊപ്പമാണ് സൺ ഹ്യും മിന്‍ ഗോള്‍ഡന്‍ ബൂട്ട് പങ്കിട്ടത്. 23 ഗോളുകള്‍ വീതം നേടിയാണ് ഇരുവരും സീസണിലെ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തിയത്.

അവിശ്വസനീയ നേട്ടമാണിതെന്ന് സൺ ഹ്യും മിന്‍ പ്രതികരിച്ചു. "ഞാൻ ശരിക്കും വികാരാധീനനായി. കുട്ടിക്കാലത്ത് ഞാൻ ഇത് സ്വപ്നം കണ്ടു. അക്ഷരാർഥത്തിൽ ഇതെന്‍റെ കൈകളിലാണ്. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല." താരം പറഞ്ഞു.

സീസണിന്‍റെ അവസാന ദിനം ഇരുവരും തങ്ങളുടെ ടീമുകള്‍ക്കായി ലക്ഷ്യം കണ്ടിരുന്നു. നോര്‍വിച്ചിനെതിരെ സൺ ഹ്യും മിന്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ സലാ വോള്‍വ്‌സിനെതിരെ ഒരു തവണ ലക്ഷ്യം കണ്ടു. പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ക്രിസ്റ്റ്യാനോ റൊണാൾഡോ 18 ഗോളുകളുമായി മൂന്നാം സ്ഥാനത്തെത്തി.

സീസണിലെ തങ്ങളുടെ അവസാന മത്സരത്തില്‍ 3-1ന് ലിവര്‍പൂളും, ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് ടോട്ടനവും ജയം പിടിച്ചിരുന്നു. വിജയത്തോടെ ആഴ്‌സലിനെ മറികടന്ന് നാലാം സ്ഥാനത്തെത്തിയ ടോട്ടനത്തിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും നേടാനായി. 2018ന് ശേഷം അദ്യമായാണ് ടോട്ടനം ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടുന്നത്.

also read: നാടകീയതക്കൊടുവിൽ ആസ്‌റ്റൺ വില്ലയെ മറികടന്നു; ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്‌റ്റർ സിറ്റിക്ക്

അതേസയമം നിര്‍ണായ മത്സരത്തില്‍ ആസ്റ്റൺ വില്ലക്കെതിരെ 3-2ന്‍റെ വിജയം നേടിയ മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം കിരീടം ചൂടി. കിരീട പോരാട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാടിയ ലിവർപൂളിനെ ഒരു പോയിന്‍റിന്‍റെ ലീഡിൽ മറികടന്നാണ് സിറ്റിയുടെ കിരീട നേട്ടം.

For All Latest Updates

ABOUT THE AUTHOR

...view details